അവകാശപ്പെടാന്‍ ഒന്നും ഇല്ലായിരിക്കാം, എന്നാല്‍ ആള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് ചരിത്രത്തിലെ ഒഴിവാക്കാനാവാത്ത മുഖമാണ്‌

ടെസ്റ്റില്‍ ഓപ്പണിംഗ് റോളില്‍ സെഞ്ച്വറിനേടി Man of The Match ആയ ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍.

ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ചരിത്രമെടുത്താല്‍ ഒരിക്കലും വിട്ടു പോകാന്‍ പാടില്ലാത്ത ഒരു പേരാണ് നയന്‍ രാംലാല്‍ മോംഗിയയുടേത്. ഇന്ത്യക്കു വേണ്ടി 44 ടെസ്റ്റുകളിലും 140 ഏകദിനങ്ങളിലും കളിച്ച് 2 ഫോര്‍മാറ്റിലും 1000 ത്തിലധികം റണ്‍സും 100 ലധികം പുറത്താക്കലുകളും നടത്തിയ ഒരാള്‍ അതു വരെയുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് മേഖലയില്‍ പുതിയ ഒരു ചരിത്രം എഴുതി എന്നു പറയാം. അതു കൊണ്ട് തന്നെ അതിന്റേതായ പ്രാധാന്യം അദ്ദേഹം അര്‍ഹിക്കുന്നു.
Nayan Mongia - Alchetron, The Free Social Encyclopedia
1987-88 കാലയളവില്‍ U – 19 തലത്തിലും 1989-90 സീസണില്‍ ബറോഡക്കും വേണ്ടി നടത്തിയ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീം പ്രവേശനം വേഗത്തിലാക്കി. ആദ്യ രഞ്ജി മാച്ചില്‍ പൂജ്യത്തിന് പുറത്തായി, ഒരു ക്യാച്ചു പോലും എടുക്കാതിരുന്ന അദ്ദേഹം പക്ഷെ ശ്രീലങ്കക്കെതിരെ ലക്‌നൗവില്‍ അരങ്ങേറ്റ ടെസ്റ്റില്‍ മനോഹരമായ 44 റണ്ണും വിക്കറ്റിനു പുറകില്‍ 5 പുറത്താക്കലും നടത്തി.

ആദ്യ രഞ്ജി സീസണില്‍ മാച്ചില്‍ 315 റണ്‍സും 15 ഇരകളെയും നേടിയതോടെ അലന്‍ നോട്ട് അടക്കമുള്ളവരുടെ പ്രശംസയും പിന്നാലെ നാട്ടുകാരനായ മോറെക്ക് പകരം ടീമില്‍ വരുകയും ചെയ്തു. ആദ്യ നാളുകളില്‍ തന്നെ കുംബ്ലെ, രാജു , ചൗഹാന്‍ എന്നിവരുടെ വ്യത്യസ്തമായ പന്തുകള്‍ ഇദംപ്രഥമായി കീപ്പ് ചെയ്യാന്‍ പറ്റിയത് തന്നെ മോംഗിയയെ ശ്രദ്ധേയനാക്കി.

ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ലെങ്കിലും പിറകില്‍ 3 ക്യാച്ചുകളെടുത്തു. വിന്‍സീസിനെതിരായ ഒരു മാച്ചില്‍ 54 പന്തില്‍ ജയിക്കാന്‍ വെറും 63 റണ്‍ വേണ്ട സമയത്ത് വിജയത്തിന് ശ്രമിക്കാതെ മനോജ് പ്രഭാകറും മോംഗിയക്കും മെല്ലെപ്പോക്ക് നടത്തിയത് വന്‍ വിവാദമുണ്ടാക്കി. ആ മാച്ചില്‍ പ്രഭാകര്‍ 154 പന്തില്‍ 102 ഉം മോംഗിയ 21 പന്തില്‍ 4 റണ്‍സുമാണ് നേടിയത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇരുവരും ഒഴിവാക്കപ്പെട്ടു എന്നു മാത്രമല്ല ഒത്തുകളി വിവാദമായി ബന്ധപ്പെട്ട് അന്വേഷണവും നടന്നു.

Nayan Mongia Records & Statistics Hindi | Indian Cricket

1996 ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ 3 സ്പിന്നര്‍മാരെ ഉള്‍ക്കൊള്ളിക്കേണ്ടതിനായി മോംഗിയായെ ‘ഓപ്പണറാക്കി. ഓസീസിന്റെ നിലവാരമുള്ള ബോളിംഗ് പടക്കെതിരെ ഒന്നാന്തരം പ്രകടനം നടത്തി 152 റണ്‍ നേടിയ മോംഗിയ കളിയിലെ കേമനുമായി. Dhanam Cric

1996 ലോക കപ്പിനു പുറമെ 1999 ലോക കപ്പിലും കളിച്ച മോംഗിയ 99 ല്‍ പാകിസ്ഥാന്റെ അസ്ഹര്‍ മഹമൂദിനെ പുറത്താക്കിയ ക്യാച്ചിനെ ആ ലോക കപ്പിലെ ഏറ്റവും മികച്ച ക്യാച്ചായാണ് തിരഞ്ഞെടുത്തത്. ആ ലോക കപ്പില്‍ പരിക്കേറ്റ വിരലുമായാണ് മോംഗിയ കളിച്ചതെന്നത് മറ്റൊരു കാര്യം.

മോംഗിയയുടെ ഏകദിനത്തില്‍ ഒരു മാച്ചില്‍ 5 പേരെ പുറത്താക്കിയ നേട്ടം 3 തവണയും ടെസ്റ്റില്‍ 8 ക്യാച്ചുകള്‍ എന്ന നേട്ടം 2 തവണയും എന്നത് ഒരു ഇന്ത്യന്‍ റെക്കോഡ് ആണ്.

മാച്ച് ഫിക്‌സിംഗുമായി ബന്ധപ്പെട്ട് ആണ് മോംഗിയയുടെ കരിയര്‍ അവസാനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 2001 ലെ രഞ്ജി സെമിഫൈനലില്‍ ഒറീസക്കെതിരെ 452 പന്തില്‍ 181 റണ്‍സ് നേടിയ മോംഗിയ രണ്ടാമിനിംഗ്സിലും നേടിയ അര്‍ദ്ധ സെഞ്ച്വറി ടീമിനെ ഫൈനലിലെത്തിച്ചു. ഫൈനലില്‍ ബറോഡ റെയില്‍വേസിനെ തോല്‍പ്പിച്ച് കിരീടം നേടി.

Former cricketer Nayan Mongia casts his vote in Vadodara

Read more

2004 ല്‍ ഫസ്റ്റ് ക്ലാസില്‍ നിന്നും വിരമിച്ച മോംഗിയ മികച്ച വീക്കറ്റ് കീപ്പിംഗിനൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ ഏത് പൊസിഷനിലും ഉപയോഗപ്പെടുത്താന്‍ പറ്റിയ ബാറ്റ്‌സ്മാനും ആയിരുന്നു.