ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിലെ ഗഞ്ജരി മേഖലയിലാണ് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. മുപ്പത് ഏക്കറിലധികം സ്ഥലത്ത് ഏകദേശം 450 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം ഉയരാന്‍ പോകുന്നത്.
പരമശിവനെ തീം ആക്കിയാണ് സ്റ്റേഡിയം പണിയുന്നത്. മേല്‍ക്കൂര ശിവനെ കിരീടമണിയിക്കുന്ന ചന്ദ്രക്കലയോട് സാമ്യമുള്ളതായിരിക്കും. ഫ്ളഡ്ലൈറ്റുകളുടെ കാലുകള്‍ക്ക് ത്രിശൂലത്തിന്റെ മാതൃക നല്‍കും. ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയില്‍ ഒരുക്കും. പവലിയനും വിഐപി ലോഞ്ചും ശിവന്റെ കയ്യിലുള്ള വാദ്യോപകരണമായി ഡമരു രൂപത്തിലാണ് ഒരുക്കുക. മെറ്റാലിക് ഫ്രെയിമുകളില്‍ ബില്‍വ പത്രയുടെ കൂറ്റന്‍ രൂപങ്ങള്‍ സ്ഥാപിക്കും -ഡിവിഷണല്‍ കമ്മീഷണര്‍ കൗശല്‍ രാജ് ശര്‍മ പറഞ്ഞു.
#ICCWorldCup #BANvNZ #Radhashtami#INDvAUS #RadhaAshtami2023#SachinTendulkar Presented Indian cricket team jersey to PM Narendra Modi #VaranasiStadium #varanasicricketstadium #Varanasi pic.twitter.com/CV95rWIo2Y
— Saurav (SG) (@oye_sg) September 23, 2023
ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേന്‍ ഭാരവാഹികളും ബിസിസിഐ അധികൃതരും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു.30,000 കാണികള്‍ക്ക് ഒരേ സമയം മത്സരങ്ങള്‍ കാണാനുള്ള സൗകര്യം സ്റ്റേഡിയത്തില്‍ ഉണ്ടാകും.
Read more
450 കോടി രൂപയുടെ പദ്ധതിയില്‍ ബിസിസിഐ 330 കോടി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ 120 കോടി ചെലവഴിച്ചിരുന്നു. മൂന്ന് കൊല്ലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകും. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല.