അടുത്ത വർഷത്തെ ഓസ്കാർ അവാർഡ് ചിലപ്പോൾ ബെൻ സ്റ്റോക്സ് കൊണ്ടുപോകാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞാൽ പലർക്കും ചിരി വന്നേക്കും. എന്നാൽ ആര് കണ്ടാലും ഞെട്ടിപോകുന്ന രീതിയിൽ ഉള്ള അഭിനയമുഹൂർത്തനങ്ങളാണ് താരം കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ടിന്റെ 353 റൺസിന് മറുപടിയായി ബാറ്റ് ചെയ്യാൻ എത്തിയ ഇന്ത്യക്കായി ഗിൽ- ജയ്‌സ്വാൾ സഖ്യം ക്രീസിൽ തുടരുന്ന സമയത്തായിരുന്നു സംഭവം നടന്നത്.
തുടക്കത്തിൽ തന്നെ ഇടക്ക് 2 റൺ എടുത്ത നായകൻ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി. പിന്നാലെ ക്രീസിൽ ഉറച്ച ഗിൽ- ജയ്‌സ്വാൾ ഇന്ത്യൻ സ്കോർ ബോർഡ് മുന്നോട്ട് കൊണ്ടുപോകുക ആയിരുന്നു. ഇന്നിങ്സിന്റെ 20 ഓവർ ഏറെയാണ് എത്തിയത് റോബിൻസൺ. അവസാന പന്തിൽ ജയ്‌സ്വാൾ നൽകിയ എഡ്ജ് കീപ്പർ കൈപ്പിടിയിൽ ഒതുക്കുന്നു. കീപ്പര്ക്ക് പോലും വ്യക്തമായി ഉറപ്പില്ലാത്ത ക്യാച്ചിൽ സ്ലിപ്പിൽ നിന്നിരുന്ന ജോ റൂട്ട് അത് വിക്കറ്റ് ആണെന്ന് ഉറപ്പിക്കുന്നു. ഇംഗ്ലണ്ട് താരങ്ങൾ ആഘോഷം തുടങ്ങിയിരുന്നു. നായകൻ ബെൻ സ്റ്റോക്സ് ആകട്ടെ തീരുമാനം വരുന്നതിന് മുമ്പുതന്നെ അത് ഔട്ട് ആണെന്ന് പറഞ്ഞ് വലിയ സന്തോഷത്തിൽ ആയിരുന്നു.
അമ്പയർ തീരുമാനം മൂന്നാം അമ്പയർക്ക് വിടുകയും അവിടെ റീപ്ലേ ദൃശ്യങ്ങളിൽ പന്ത് ബൗൺസ് ചെയ്തിട്ടാണ് കീപ്പർ പിടിച്ചതെന്ന് വ്യക്തമായി. അതോടെ ഇംഗ്ലീഷ് ഫീൽഡറുമാർ നിരാശരായി. സ്റ്റോക്ക്സ് ആകട്ടെ താൻ എന്താണ് ഇപ്പോൾ കണ്ടതെന്നുള്ള ഭാവത്തിൽ ഞെട്ടി നിൽക്കുന്ന റിയാക്ഷനാണ് കാണിച്ചത്. നിമിഷ നേരത്തിന് ഉള്ളിൽ പലവിധ ഭാവങ്ങളാണ് ആ മുഖത്ത് നിന്നും കാണാൻ സാധിച്ചത്. “എന്തിനാണ് സ്റ്റോക്സ് കീപ്പർക്ക് പോലും ഉറപ്പില്ലാത്ത കാര്യത്തിൽ ഇത്ര അഭിനയം എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതെ സമയം ഇന്ത്യ നിലവിൽ 137 റൺസിന് 4 വിക്കറ്റ് എന്ന നിലയിലാണ്.
Ben Stokes aghast after Yashasvi Jaiswal given not out by third umpire, Rohit Sharma disagrees with strong reaction#BenStokes #RohitSharma #YashasviJaiswal #INDvENG #TeamIndiahttps://t.co/auz8HzFjwP
— HT Sports (@HTSportsNews) February 24, 2024
England started celebrating even before the third umpire's final decision! 🙄
📷: Jio Cinema#BenStokes #INDvENG #Cricket #England #Sportskeeda pic.twitter.com/QrfXC6qElC
— Sportskeeda (@Sportskeeda) February 24, 2024
Read more