ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ടീമിൻ്റെ കോച്ചിംഗ് സ്റ്റാഫിലേക്ക് ഒരു ബാറ്റിംഗ് പരിശീലകനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ടെസ്റ്റിലെ ഇന്ത്യയുടെ അതിദയനീയ പ്രകടനങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ബിസിസിഐയും ടീം മാനേജ്‌മെൻ്റും തമ്മിലുള്ള ചർച്ചയിൽ കോച്ചിംഗ് സ്റ്റാഫിനെ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ഉയർന്നുവന്നു.
ക്രിക്ക്ബസ് പറയുന്നതനുസരിച്ച്, കുറച്ച് പേരുകൾ ക്രിക്കറ്റ് ബോർഡ് പരിഗണിക്കുന്നുണ്ടെങ്കിലും തീരുമാനം ഇനി ഉറപ്പിച്ചിട്ടില്ല. ഗൗതം ഗംഭീർ (മുഖ്യപരിശീലകൻ), അഭിഷേക് നായർ (അസിസ്റ്റൻ്റ് കോച്ച്), റയാൻ ടെൻ ഡോസ്‌ചേറ്റ് (അസിസ്റ്റൻ്റ് കോച്ച്), മോർനെ മോർക്കൽ (ബൗളിംഗ് കോച്ച്), ടി ദിലീപ് (ഫീൽഡിംഗ് കോച്ച്) എന്നിവരാണ് കോച്ചിംഗ് പാനലിലുള്ളത്.
ഓസ്‌ട്രേലിയയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ, കോച്ചിംഗ് സ്റ്റാഫിൻ്റെ റോൾ സ്‌കാനറിന് കീഴിലാണ്, വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും അവരുടെ സാങ്കേതിക പിഴവുകൾ പരിഹരിക്കാൻ കഴിഞ്ഞില്ല. നല്ല ഒരു ബാറ്റിംഗ് കോച്ച് ആവശ്യമാണെന്നും അല്ലാത്തപക്ഷം ഇന്ത്യക്ക് കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഒരേ പോലെ പറയുന്നുണ്ട്.
Read more
ലക്ഷ്മൺ പോലെ പരിചയസമ്പത്ത് ഉള്ള ടെസ്റ്റ് ക്രിക്കറ്റിലെ സകല അടവുകളും അറിയാവുന്ന ഒരു താരം ബാറ്റിംഗ് പരിശീലകൻ ആകണം എന്നും ഉള്ള അഭിപ്രായവും ശക്തമാണ്.