2024ലെ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്‌സായി ഓസ്‌ട്രേലിയയ്‌ക്കെതിരായ സൂപ്പർ 8 ഘട്ടത്തിൽ രോഹിത് ശർമ്മയുടെ ഇന്നിംഗ്‌സാണ് ആർസിബിയുടെ മുൻ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസ്സൻ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിൽ കോഹ്‌ലിയുടെ 76 റൺസ് ഉൾപ്പടെ മറ്റ് ഓപ്ഷൻ ഉള്ളപ്പോൾ ആയിരുന്നു താരത്തിന്റെ വ്യത്യസ്തമായ തിരഞ്ഞെടുപ്പ് എന്നത് ശ്രദ്ധിക്കണം .
എന്നാൽ ഹെസൻ രോഹിതിൻ്റെ നോക്ക് മികച്ച ഒന്നായി തിരഞ്ഞെടുത്തു. ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം തന്നെ ആയിരുന്നു ടൂർണമെന്റിലെ ഏറ്റവും നിർണായക പോരാട്ടങ്ങളിൽ ഒന്ന് . ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2023 ഫൈനൽ, 2023 ഏകദിന ലോകകപ്പ് ഫൈനൽ തുടങ്ങിയ നിർണായക മത്സരങ്ങളിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. അങ്ങനെ നോക്കിയാൽ സമ്മർദ്ദം നിറഞ്ഞ സാഹചര്യത്തിൽ കളിച്ച ഇന്നിങ്സിന് വലിയ പ്രാധാന്യം ഉണ്ടെന്നാണ് ഹെസ്സൻ പറഞ്ഞത്.
സഹ ഓപ്പണർ വിരാട് കോഹ്ലി പുറത്തായ സാഹചര്യത്തിൽ ആ ഇന്നിങ്സിന് വലിയ പ്രാധാന്യം ഉണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു തകർപ്പൻ ഇന്നിംഗ്സ് കളിച്ച് ടീമിനെ രക്ഷിക്കുക ആയിരുന്നു. സ്കൈ സ്‌പോർട്‌സ് NZ-ലെ ഒരു ഷോയ്‌ക്കിടെ, 2024 ലെ ടി20 ലോകകപ്പിലെ മികച്ച ഇന്നിംഗ്‌സിനെക്കുറിച്ച് മൈക്ക് ഹെസ്സൻ സംസാരിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ അവസാന സൂപ്പർ 8 സ്റ്റേജ് മത്സരത്തിൽ രോഹിത് ശർമ്മയുടെ 41 പന്തിൽ 92 റൺസ് നേടിയ ഇന്നിംഗ്‌സാണ് ടൂർണമെൻ്റിലെ ഏറ്റവും മികച്ച നാക്ക് എന്ന് ഹെസ്സൻ കണക്കാക്കി.
Read more
“ഓസ്‌ട്രേലിയയ്‌ക്കെതിരെ രോഹിത് ശർമ്മയുടെ 92 റൺസ് ഇന്നിംഗ്‌സാണ് 2024 ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്,” ഹെസ്സൻ സ്കൈ സ്‌പോർട്‌സ് NZ-ൽ പറഞ്ഞു.