കൈയിൽ ഇരുന്ന കളി നശിപ്പിച്ചത് ഒന്നല്ല രണ്ടല്ല മൂന്ന് തവണ, സോഷ്യൽ മീഡിയയിൽ ജയ്‌സ്വാളിന് തെറിയഭിഷേകം; കൈയിൽ ഓട്ട ആണോ എന്ന് ആരാധകർ

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൻ്റെ നാലാം ദിവസം യശസ്വി ജയ്‌സ്വാളിന് ഫീൽഡിൽ ഒരു മോശം ദിനമായിരുന്നു. ഇന്ത്യൻ ഓപ്പണർ കളത്തിൽ മൂന്ന് ക്യാച്ചിങ് അവസരങ്ങൾ പാഴാക്കുകയും നിരാശയിൽ സഹതാരങ്ങളിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ നേരിടുകയും ചെയ്തിരിക്കുകയാണ്.

ഉസ്മാൻ ഖവാജ, മാർനസ് ലാബുഷാഗ്‌നെ, പാറ്റ് കമ്മിൻസ് എന്നിവരുടെ ക്യാച്ചിങ് അവസരങ്ങളാണ് ജയ്‌സ്വാൾ നഷ്ടപ്പെടുത്തിയത്. ഖവാജ 19 റൺസ് കൂടി സ്കോർ ചെയ്‌തു, അതേസമയം ലബുഷാഗ്‌നെയുടെയും കമ്മിൻസിൻ്റെയും ക്യാച്ച് വിട്ടുകളഞ്ഞതാണ് ഇന്ത്യയെ കൂടുതൽ ബുദ്ധിമുട്ടിച്ചത്. ലബുഷാഗ്‌നെ – കമ്മിൻസ് സഖ്യമാണ് അവസരം മുതലെടുത്ത് ഓസ്‌ട്രേലിയയുടെ ലീഡ് ഉയർത്തുകയും ചെയ്തു.

ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിൻ്റെ മൂന്നാം ഓവറിൽ ആദ്യ ഡ്രോപ്പ് വന്നു, 2-ൽ നിന്നിരുന്ന ഖവാജയെ ​​പുറത്താക്കാനുള്ള ലെഗ് ഗള്ളിയിലെ ഒരു അവസരം ജയ്‌സ്വാൾ നഷ്ടപെടുത്തുക ആയിരുന്നു. അതിനെ ബുദ്ധിമുട്ടേറിയ അവസരമായി പറയാമെങ്കിലും കണക്കിലെ ആദ്യ ഡ്രോപ്പ് ആയി അത് വന്നു . ഖവാജ ആകട്ടെ 21 റൺ എടുത്താണ് മടങ്ങിയത്.

രണ്ടാമത്തേ ഡ്രോപ്പ് ആണ് ഇതിൽ ഏറ്റവും കൂടുതൽ നിരാശപെടുത്തിയത്. 46 റൺസിൽ ബാറ്റ് ചെയ്യുക ആയിരുന്ന ലബുഷാഗ്‌നെയെ ആകാശ് ദീപ് മനോഹരമായി കുടുക്കിയത് ആയിരുന്നു. ക്യാച്ചിംഗ് പ്രാക്ടീസ് പോലെ പിടിക്കാവുന്ന പന്ത് ഗള്ളിയിൽ ജയ്‌സ്വാളിൻ്റെ കൈയിൽ എത്തിയെങ്കിലും അദ്ദേഹം അത് വിട്ടുകളഞ്ഞു. ഫസ്റ്റ് സ്ലിപ്പിൽ നിന്ന രോഹിത് ശർമ്മ ഉൾപ്പടെ ഉള്ളവർ തലയിൽ കൈവെച്ചുപോയ ഒരു സംഭവം ആയിരുന്നു അത്.

രണ്ട് ഓവറുകൾക്ക് ശേഷം ജയ്‌സ്വാളിലൂടെ തന്നെ ഇന്ത്യക്ക് അടുത്ത പണി കിട്ടി. ആ സമയത്ത് 20 റൺസെടുത്ത കമ്മിൻസിന്റെ ക്യാച്ച് കൈയിൽ ഒതുക്കാനുള്ള അവസരം ജഡേജയുടെ ഓവറിൽ അദ്ദേഹം സില്ലി പോയിന്റിൽ നഷ്ടപ്പെടുത്തി. എന്തായാലും 91/6 നിന്ന സ്ഥലത്ത് നിന്നും 148/7 വരെ കൂട്ടുകെട്ട് കൊണ്ടുപോകാനും കമ്മിൻസ്- ലബുഷാഗ്‌നെ സഖ്യത്തിനായി.

https://x.com/tweetforfun262/status/1873220877502038285

https://x.com/Enigmaa21/status/1873221920063418497

ലബുഷാഗ്‌നെ 70 റൺസും കമ്മിൻസ് 41 റൺസും എടുത്താണ് മടങ്ങിയത്.

https://x.com/Saurabhy84/status/1873234558377988327