സച്ചിനും കോഹ്‌ലിയും ധോണിയും അല്ല, അവനാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരം; അപ്രതീക്ഷിത പേര് പറഞ്ഞ് സുനിൽ ഗവാസ്‌കർ

വർഷങ്ങളായി ഇന്ത്യ നിരവധി കായിക ഇതിഹാസങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അവരവരുടെ മേഖലകളിൽ മികവ് പുലർത്തിയ നിരവധി അനവധി താരങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിൻ്റെ പര്യായമായി മാറിയപ്പോൾ, അഭിനവ് ബിന്ദ്രയും നീരജ് ചോപ്രയും ഒളിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടി. കൂടാതെ, 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ വെള്ളി മെഡലോടെ ഇന്ത്യയ്‌ക്കായി രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ നേടിയ ഏക ഇന്ത്യക്കാരനായതിന് ശേഷം നീരജ് ഇന്ത്യയുടെ ഏറ്റവും മികച്ച കായികതാരമായി വിശേഷിപ്പിക്കപ്പെടുന്നു.

എംഎസ് ധോണി, വിരാട് കോഹ്‌ലി, ധ്യാൻ ചന്ദ് എന്നിവരെ പോലെ ഉള്ള താരങ്ങൾ ഉള്ളപ്പോഴഹും ഇന്ത്യയുടെ ഏറ്റവും മികച്ച കായികതാരമായി സുനിൽ ഗവാസ്‌കർ പ്രകാശ് പദുക്കോണിനെ തിരഞ്ഞെടുത്തു. പദുക്കോൺ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാഡ്മിന്റൺ താരമായിട്ടാണ് അറിയപെടുന്നത്, 1980-ൽ ലോക ഒന്നാം നമ്പർ താരമായി. 1980-ൽ ഓൾ-ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനായും അദ്ദേഹം മാറി. 1972-ൽ അർജുന അവാർഡും 1982-ൽ ഇന്ത്യൻ സർക്കാർ പദ്മശ്രീയും നൽകി

“എൻ്റെ എളിയ അഭിപ്രായത്തിൽ, മറ്റെല്ലാ ഇതിഹാസങ്ങളോടും മറ്റ് കായിക ഇതിഹാസങ്ങളിലെ ചാമ്പ്യന്മാരോടും ഏറ്റവും വലിയ ബഹുമാനത്തോടെ പറയട്ടെ, പ്രകാശ് പദുക്കോൺ ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച കായികതാരമാണ്. ബാഡ്മിൻ്റൺ ലോകം വീണ്ടും വീണ്ടും കീഴടക്കിയത് അദ്ദേഹത്തിൻ്റെ അവിശ്വസനീയമായ കഴിവ് മാത്രമല്ല, കോർട്ടിന് അകത്തും പുറത്തുമുള്ള അവൻ്റെ പെരുമാറ്റവും അവനെ എൻ്റെ കണ്ണിൽ വളരെ പ്രത്യേകതയുള്ളതാക്കുന്നു, ”ഗവാസ്‌കർ പറഞ്ഞു.

ഒരു കാലത്ത് ചൈനീസ് താരങ്ങളുടെ ആധിപത്യം നിറഞ്ഞ് അവരെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന തോന്നൽ നിൽക്കേ അവരെ തകർത്തെറിഞ്ഞ പ്രകാശ് ഇന്ത്യൻ ബാഡ്മിന്റൺ ലോകത്തിന് ഒരു പുതുജീവൻ നൽകി.