യുസ്‌വേന്ദ്ര ചാഹലിൻ്റെയും സഞ്ജു സാംസണിൻ്റെയും ലോകകപ്പ് സ്വപ്നം ഇതുവരെ അവസാനിച്ചിട്ടില്ല എന്ന് ഉറപ്പിക്കാം. രാജസ്ഥാൻ റോയൽസ് ജോഡി തങ്ങളുടെ അവിശ്വസനീയമായ പ്രകടനത്തിലൂടെ ഐപിഎൽ 2024 അക്ഷരാർത്ഥത്തിൽ കത്തിക്കുക ആയിരുന്നു. ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ ഇടം നേടാനുള്ള സാധ്യത പട്ടികയിൽ ഇതുവരെ ഇല്ലായിരുന്നു എങ്കിലും ഇപ്പോൾ ഈ സീസണിൽ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിൽ എത്താനുള്ള വാതിൽ ഇവർക്ക് മുന്നിൽ അടഞ്ഞിട്ടില്ല എന്ന് പറയാം.
ഇന്ത്യയുടെ കീപ്പർ സ്ഥാനത്തിനായി സഞ്ജു സാംസൺ വലിയ പോരാട്ടമാണ് നേരിടുന്നത്. റിഷഭ് പന്തിൻ്റെ തിരിച്ചുവരവിന് ശേഷമുള്ള ടീമിലെ തിരഞ്ഞെടുപ്പ് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. ജിതേഷ് ശർമ്മ, ധ്രുവ് ജുറൽ, ഇഷാൻ കിഷൻ എന്നിവർ വലിയ മത്സരം സഞ്ജുവുമായി നടത്തുന്നത്. ചാഹലിനെ സംബന്ധിച്ചിടത്തോളം, ഐപിഎല്ലിലെ അദ്ദേഹത്തിൻ്റെ മികച്ച പ്രകടനങ്ങൾ കാരണം ടീമിലേക്ക് വിളി എത്തിയേക്കാം .
“ചഹലും സാംസണും ടി20 ക്രിക്കറ്റിൽ ഒരിക്കലും പുറത്തായിട്ടില്ല. ഈ ഫോർമാറ്റിൽ അവരുടെ മൂല്യം എല്ലാവർക്കും അറിയാം. സെലക്ടർമാർ തീർച്ചയായും അവരിൽ നോക്കും. മിക്കപ്പോഴും, സാഹചര്യങ്ങളുടെയും സമീപകാല പ്രകടനങ്ങളുടെയും അടിസ്ഥാനത്തിൽ അവർ മറ്റൊരു കളിക്കാരനോട് പരാജയപ്പെട്ടു, ”ഒരു മുതിർന്ന ബിസിസിഐ പറഞ്ഞു.
രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ സീസണിൽ തന്റെ ബാറ്റിംഗിൽ തിളങ്ങി. തൻ്റെ അവസാന 5 മത്സരങ്ങളിൽ നിന്ന് 5 ഇന്നിംഗ്‌സുകളിൽ നിന്ന് 246 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഐപിഎൽ 2024-ൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഇപ്പോൾ താരം.
Read more
2023-ലെ ഏഷ്യാ കപ്പിന് മുമ്പുള്ള വെസ്റ്റ് ഇൻഡീസിലെ ഇന്ത്യൻ പര്യടനത്തിലാണ് യുസ്‌വേന്ദ്ര ചാഹൽ അവസാനമായി ഇന്ത്യക്കായി കളിച്ചത്. തുടർന്ന് ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അദ്ദേഹത്തെ ഒഴിവാക്കി. എന്നാൽ ഐപിഎൽ 2024-ൽ ഈ വെറ്ററൻ സ്പിന്നർ തൻ്റെ മാജിക് കാണിക്കുന്നു. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം 5 കളികളിൽ നിന്ന് 10 വിക്കറ്റ് നേടിയ ചാഹൽ ഇപ്പോൾ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്.