ഒരു ദിവസം 15 ഓവർ ബൗൾ ചെയ്യുന്നത് ഒരു ബൗളർക്ക് വലിയ കാര്യമല്ലെന്നും ഒരു ഇന്നിംഗ്‌സിൽ 20 ഓവർ ബൗൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആ താരം ക്രിക്കറ്റ് കളിക്കുന്നത് മറക്കണം എന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബൽവീന്ദർ സിംഗ് സന്ധു പറഞ്ഞു. ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ശേഷം ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസിൽ ആരാധകർ മുഴുവൻ ആശങ്കയിലാണ്.
അഞ്ച് കളികളിൽ നിന്ന് മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനം ഉൾപ്പടെ 32 വിക്കറ്റ് വീഴ്ത്തിയ ബുംറ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് സ്വന്തമാക്കി. മറ്റൊരു ഇന്ത്യൻ ബൗളർക്കും വിക്കറ്റിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാൽ, അയാൾ ആവർത്തിച്ച് പന്തെറിഞ്ഞു, ജോലിഭാരം വർധിപ്പിച്ചു, അവസാനം ഇത് അദ്ദേഹത്തിന് നടുവേദനയ്ക്ക് കാരണമായി.
ഒരു ഇന്നിംഗ്‌സിൽ ശരാശരി 15 മുതൽ 20 ഓവർ വരെ ബൗൾ ചെയ്യുന്നത് ഒരിക്കലും വലിയ കാര്യമല്ലെന്ന് പറഞ്ഞ സന്ധു വർക്ക് ലോഡ് എന്ന് ഇനി പറയരുതെന്നും നിർദേശിച്ചു. “ജോലിഭാരം? അവൻ എത്ര ഓവർ ബൗൾ ചെയ്തു? 150- ഓവറുകൾ മൊത്തത്തിൽ എറിഞ്ഞു, ശരിയല്ലേ? അഞ്ച് മത്സരങ്ങൾ അല്ലെങ്കിൽ ഒമ്പത് ഇന്നിംഗ്‌സുകൾ, ശരിയല്ലേ? അത് ഒരു ഇന്നിംഗ്‌സിന് 16 ഓവറുകളോ ഒരു മത്സരത്തിന് 30 ഓവറുകളോ ആയി കുറയുന്നു. ആ 15-ലധികം ഓവറുകൾ ഒറ്റയടിക്ക് അറിയുന്നില്ല ആരും” ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ സന്ധു പറഞ്ഞു.
“ഒരു ദിവസം 15 ഓവർ ബൗൾ ചെയ്യുക, അതും വ്യത്യസ്ത സ്പെല്ലുകളിൽ, ഒരു ബൗളർക്ക് വലിയ കാര്യമല്ല. ഒരു ടെസ്റ്റിൻ്റെ അഞ്ച് ദിവസവും നിങ്ങൾ പന്തെറിയുന്നില്ല. ആ ഓവർ എറിയാൻ അവൻ മൂന്നോ നാലോ സ്പെല്ലുകൾ എടുത്തു. ഇന്ന് ഇത്രയധികം സൗകര്യങ്ങൾ ഉള്ളപ്പോൾ ഇതൊന്ന്എം വലിയ കാര്യമല്ല ”സന്ധു കൂട്ടിച്ചേർത്തു.
അതേസമയം, നടുവേദന ഉള്ളതിനാൽ ബുംറക്ക്, ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കണ്ണുവെച്ചുകൊണ്ട് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വൈറ്റ്-ബോൾ പരമ്പരയിൽ വിശ്രമം നൽകിയേക്കാം.