2023 ഏകദിന ലോകകപ്പിനിടെ വിരാട് കോഹ്ലിയെ സ്വാര്‍ത്ഥനെന്ന് മുദ്രകുത്തി പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് ഹഫീസ്. നേരത്തെ 2023ലെ ലോകകപ്പിനിടെ ഹഫീസ് കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിച്ചത് വിവാദമായിരുന്നു. എന്നാല്‍ കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണെന്നും ആ പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും ഹഫീസ് പറഞ്ഞു.
കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണ്. ക്രിക്കറ്റിന്റെ നിലയില്‍ നിന്ന് നോക്കുമ്പോള്‍ കളിക്കേണ്ടത് ടീമിന്റെ വിജയത്തിനായാണ്. ഏത് താരമാണ് കളിക്കുന്നതെന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ആരായിരുന്നാലും ടീമിന്റെ വിജയത്തിനായാണ് കളിക്കേണ്ടത്.
ടീമിനാവശ്യമായത് ഏറ്റവും മികച്ച രീതിയില്‍ നല്‍കാന്‍ ശ്രമിക്കണം. പലരും 95കളില്‍ നില്‍ക്കുമ്പോള്‍ ആക്രമണം നിര്‍ത്തി സെഞ്ച്വറിക്കായി പ്രതിരോധിച്ച് കളിക്കുന്നത് കാണാം. എന്നാല്‍ സെഞ്ച്വറിക്ക് ശേഷം ഇവര്‍ വലിയ ഷോട്ടുകളും കളിക്കും. എങ്കില്‍ 90കളില്‍ ഇതേ ഷോട്ടുകള്‍ കളിച്ചാല്‍ പോരേ.
എന്നെ സംബന്ധിച്ച് എപ്പോഴും മുന്‍ഗണന കൊടുക്കേണ്ടത് ടീമിനാണ്. 2023ലെ ലോകകപ്പിലും കോഹ്‌ലി സെഞ്ച്വറിക്കായി നിരവധി പന്തുകള്‍ പാഴാക്കി കളയുന്നത് കണ്ടു. കോഹ്‌ലിയുടെ സെഞ്ച്വറികളിലൂടെ കടന്ന് പോയാല്‍ നിങ്ങള്‍ക്കത് മനസിലാകും. എന്നെ സംബന്ധിച്ച് വ്യക്തിഗത നേട്ടങ്ങള്‍ക്ക് ക്രിക്കറ്റില്‍ പ്രസക്തിയില്ല- ഹഫീസ് പറഞ്ഞു.