ടെക്നിക്കലി ഫിറ്റ് ആയ തീപ്പൊരി കളിക്കാരന്‍, പക്ഷേ ബാബറിന് പിന്നിലായി മറഞ്ഞു പോകുന്നു!

പാകിസ്ഥാന് മൊയ്ന്‍ ഖാന്‍ / റഷീദ് ലതിഫ് /കമ്രാന്‍ എന്നീ മികച്ച വിക്കറ്റ് കീപ്പര്‍മാരുണ്ടായിട്ടുണ്ടെങ്കിലും അവരെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിസംശയം പറയാന്‍ പറ്റുന്ന ഒരു പേരാണ് മുഹമ്മദ് റിസ്വാന്‍..

ഏകദിനത്തിനും ടി20ക്കും പറ്റിയ ആക്രമണശൈലിയുള്ള മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ തന്നെ.. ടെക്നിക്കലി ഫിറ്റ് ആയ തീപ്പൊരി കളിക്കാരന്‍.. ഒരു പക്ഷെ ബാബര്‍ എന്ന കളിക്കാരന് പിന്നില്‍ ആയി പോകുന്നു എന്നൊരു സംശയം ഉണ്ട്..

Image

അടുത്തകാലങ്ങളിലായി നോക്കിയാല്‍ മനസിലാക്കാം പാകിസ്താന്റെ യഥാര്‍ത്ഥ രക്ഷകന്‍ ബാബര്‍ അല്ല റിസ്വാന്‍ തന്നെയാണ്.. ലാസ്റ്റ് 10 ഇന്നിങ്ങ്‌സ് എടുത്താല്‍ അതില്‍ ഇന്നത്തെ സെഞ്ച്വറി കൂടാതെ അഞ്ചു ഫിഫ്റ്റി കൂടി കാണാം..

ഇപ്പോളത്തെ കളിക്കാരില്‍ മോസ്റ്റ് കണ്‍സിസ്റ്റന്റ് ബാറ്റ്‌സ്മാന്‍ ആണ് റിസ്വാനെന്ന് പറയാം.. അദ്ദേഹത്തിന്റെ കളികളിലൂടെ പാകിസ്ഥാന്‍ ഈ ലോകകപ്പില്‍ തിളങ്ങും.

എഴുത്ത്: ജെറി

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍