ഏകദിന ലോകകപ്പ്: വിജയത്തിന്റെ ക്രെഡിറ്റ് ഷമിക്കും, കോഹ്‌ലിക്കും മാത്രം, ഈ പ്രകടനം എല്ലാവരും മറന്നു!

ശ്രേയസ് അയ്യര്‍, അയ്യര്‍ എപ്പോഴും ഗ്രേറ്റ് തന്നെയാണ് ‘അയ്യര്‍ ദി ഗ്രേറ്റ്’. ലോകകപ്പ് ക്രിക്കറ്റിലെ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഷമിക്കും, കോഹ്‌ലിക്കും മാത്രം നല്‍കുമ്പോള്‍ ശ്രേയസ് അയ്യര്‍ എന്ന മാണിക്യക്കല്ലിനെ എല്ലാവരും മറന്നു പോകുകയാണ്.

എവിടെ നോക്കിയാലും ഷമിക്കും, കോഹ്ലിക്കും മാത്രമുള്ള ആര്‍പ്പുവിളി.. ടിറ്റ്വര്‍, ഇന്‍സ്റ്റഗ്രാം, ഫെയ്സ് ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെല്ലാം ഈ രണ്ടുപേരെയും പുകഴ്ത്തിയുള്ള പോസ്റ്റുകള്‍ മാത്രം.

ന്യൂസിലാന്റിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കളം നിറഞ്ഞാടിയ ശ്രേയസ് ഈ ലോകകപ്പില്‍ രണ്ടാം സെഞ്ച്വറിയാണ് തന്റെ പേരില്‍ കുറിച്ചത്. പാകിസ്ഥാന്‍, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്കെതിരെ അര്‍ധ സെഞ്ചറിയും നേടിയിട്ടുണ്ട് ശ്രേയസ് അയ്യര്‍ എന്ന ഗ്രേറ്റ് ബാറ്റ്‌സ്മാന്‍.

നാലാമനായോ, അഞ്ചാമനായോ ബാറ്റിങ്ങിനിറങ്ങി തന്റെ ബാറ്റിംഗ് പാഠവം കൊണ്ട് സെഞ്ച്വറി നേടുകയും അതിലൂടെ ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്യുകയെന്നത് ഒരു കഴിവു തന്നെയാണ്. അതുകൊണ്ട് ശ്രേയസ്സിനെ എപ്പോള്‍ വേണമെങ്കിലും ബാറ്റും കൊടുത്ത് കളത്തിലേക്ക് വിടാം. ഫൈനലിലും ശ്രേയസ് ഗ്രേറ്റ് ആയി തന്നെയുണ്ടാകും.

Read more

എഴുത്ത്: മുജീബ് റഹ്മാന്‍