ഏകദിന ലോകകപ്പ്: കിരീട ഫേവറിറ്റുകളെ പ്രവചിച്ചിച്ച് ഡുപ്ലെസിസ്, ഒരു സര്‍പ്രൈസ്

ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിച്ച് ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ ഫാഫ് ഡുപ്ലെസിസ്. ആതിഥേയരായ ഇന്ത്യ, അഞ്ചു തവണ ജേതാക്കളായ ഓസ്ട്രേലിയ, സ്വന്തം ടീമായ ദക്ഷിണാഫ്രിക്കയെയുമനാണ് ഡുപ്ലെസി ഫേവറിറ്റായി ചൂണ്ടിക്കാട്ടിയത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ താരം തഴഞ്ഞതെന്നാണ് ശ്രദ്ധേയം.

സ്വന്തം നാട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്നതിനാല്‍ തന്നെ ലോകകപ്പിലെ ഏറ്റവും വലിയ ഫേവറിറ്റ് ഇന്ത്യയാണ്. ഇന്ത്യയെക്കൂടാതെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കും ഇത്തവണ കിരീട സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയുടേത് വളരെ മികച്ച സംഘമാണെന്നു ഞാന്‍ കരുതുന്നു.

പക്ഷെ നാട്ടിലെ സാഹചര്യങ്ങളില്‍ ഇന്ത്യയെ മറികടന്നു പോവുക മറ്റു ടീമുകള്‍ക്കു വളരെ കടുപ്പമായിരിക്കും. ഐസിസി ടൂര്‍ണമെന്റില്‍ അത്രയുമധികം നേട്ടങ്ങള്‍ കൊയ്തതിനാല്‍ തന്നെ ഓസ്ട്രേലിയയെ നിങ്ങള്‍ക്കു ഒരിക്കലും എഴുതിത്തള്ളാന്‍ സാധിക്കില്ല.

Read more

ലോകകപ്പ് വരെ മികച്ച ക്രിക്കറ്റ് കാഴ്ചവയ്ക്കുന്ന ചരിത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ലോകകപ്പില്‍ വിജയം കൊയ്യാന്‍ ദക്ഷിണാഫ്രിക്ക ഒരു കാര്യത്തില്‍ മാറ്റം വരുത്തേണ്ടേതുണ്ട്. ലോകകപ്പിനു മുമ്പ് വരെയുള്ള പരമ്പരകളില്‍ കാഴ്ചവച്ച പ്രകടനം ലോകകപ്പിലും തുടരാനാകണം- ഡുപ്ലെസിസ് പറഞ്ഞു.