ഐസിസി ലോകകപ്പ് 2023ൽ അഫ്ഗാനിസ്ഥാനെതിരെ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ സെൻസേഷണൽ ഇന്നിംഗ്‌സിനെക്കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ വലിയ അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുന്നു. ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന് കളിച്ച താരം 201 റൺസുമായി പുറത്താകാതെ നിന്ന ഓസ്‌ട്രേലിയയെ സെമിയിലെത്തിച്ചു.
ഏറ്റവും മികച്ച ബാറ്റിംഗ് വിരുന്നിൽ ഒന്ന് ഗ്ലെൻ മാക്‌സ്‌വെൽ കളിച്ച രാവിൽ അഫ്ഗാനിസ്ഥാനെതിരെ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് 7 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി ഓസ്ട്രേലിയ സെമിഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. 128 പന്തിൽ 201 റൺ നേടി റൺ പിന്തുടരുമ്പോൾ ഉള്ള ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന് കളിച്ച താരത്തിന്റെ മികവിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺ ലക്‌ഷ്യം മൂന്ന് ഓവറുകൾ ബാക്കി നിൽക്കെ ഓസ്ട്രേലിയ മറികടന്നു. 94 / 7 എന്ന ഘട്ടത്തിൽ നിന്നാണ് ഈ നിലയിൽ ഓസ്‌ട്രേലിയ എത്തിയത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ഭയന്നത് അവരുടെ സ്പിൻ ആക്രമണത്തെ ആയിരുന്നെങ്കിൽ പണി കൊടുത്തത് പേസ് ബോളറുമാർ ആയിരുന്നു. നവീനും അസ്മത്തുലയും ചേർന്ന് ഓസ്‌ട്രേലിയൻ ബാറ്ററുമാരെ പരീക്ഷിച്ചു. ഓസ്‌ട്രേലിയൻ ബാറ്ററുമാർ ഓരോരുത്തരായി പവലിയനിലേക്ക് മത്സരിക്കാൻ മത്സരിച്ചു. എന്നാൽ അഫ്ഗാന്റെ സന്തോഷം തല്ലി കെടുത്തുക ആയിരുന്നു മാക്സി. അഫ്ഗാനായി ഏറ്റവും മികച്ചത് സദ്രാൻ നടത്തിയ പ്രകടനം ആയിരുന്നു . 143 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെയാണ് താരം 129 റൺ നേടി.
സച്ചിൻ പറഞ്ഞത് ഇങ്ങനെ- “അഫ്ഗാനിസ്ഥാനെ മികച്ച നിലയിലാക്കാൻ സദ്രാൻ മികച്ച ഇന്നിംഗ്സ് കളിച്ചു. അഫ്ഗാൻ മികച്ച രീതിയിൽ കളിച്ചു. 70 ഓവറുകൾ നന്നായി കളിച്ചു. എന്നാൽ മാക്സ്വെല് കളിച്ച ഇന്നിംഗ്‌സിനെ എത്ര വിശേഷിപ്പിച്ചാലും മതിയാകില്ല. ഏറ്റവും വലിയ സമ്മർദ്ദത്തിൽ ഏറ്റവും മികച്ച ഇന്നിംഗ്സ് ! എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സ്ഇ തായിരുന്നു, ”അദ്ദേഹം എഴുതി.
Read more
ആവേശ ജയത്തിന് ഒടുവിൽ സെമിയിൽ എത്തിയ ഓസ്ട്രേലിയ അവിടെ സൗത്താഫ്രിക്കയെ നേരിടും.