ഏകദിന ലോകകപ്പ് കിരീടം ആര്‍ക്ക്?, വൈറലായി പ്രശസ്ത ജ്യോതിഷിയുടെ പ്രവചനം

ഏകദിന ലോകകപ്പ് കിരീട ജേതാക്കളെ പ്രവചിച്ച് പ്രശസ്ത ജ്യോതിഷി വിക്രം കൗശല്‍. ഇന്ത്യ വിജയിച്ച് മൂന്നാം ഏകദിന ലോകകപ്പ് കിരീടം നേടുമെന്നുമാണ് അദ്ദേഹം പ്രവചിക്കുന്നത്. ഇന്ത്യ ആദ്യം ബാറ്റു ചെയ്യുമെന്നും 300നും 340നും ഇടയില്‍ സ്‌കോര്‍ നേടുമെന്നുമാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

മഴ അല്‍പ്പനേരം കളി തടസപ്പെടുത്തിയേക്കാന്‍ സാധ്യതയുണ്ടെന്നും ജ്യോതിഷി പ്രവചിക്കുന്നു. ഇന്ത്യയുടെ ഒരു താരം സെഞ്ച്വറി നേടുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഇതുവരെ അദ്ദേഹം പ്രവചിച്ച പല കാര്യങ്ങളും കൃത്യമായി സംഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫൈനലിലെ പ്രവചനവും സത്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്.

അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയും രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഇന്ത്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ശക്തമായ ഒരു മത്സരം തന്നെ പ്രതീക്ഷിക്കാം.