ഒരിക്കൽ കിരീട വിജയം നേടുന്നതിന്റെ തൊട്ടടുത്ത് ഞങ്ങൾ എത്തിയത് ആയിരുന്നു, എന്നാൽ.....വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജീവ് ഗോയങ്ക

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ 2016, 2017 സീസണുകളിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി കളിച്ച ടീമാണ് റൈസിം​ഗ് പൂനെ സൂപ്പർ ജയന്റ്സ്. ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്ക് വിലക്ക് കിട്ടിയ സാഹചര്യത്തിലാണ് പുണെ ടീം ഇന്ത്യൻ ടീമിലേക്ക് ഒരു എൻട്രി കിട്ടിയത്.

ആദ്യ സീസണിൽ പ്രത്യേക നേട്ടങ്ങൾ ഒന്നും ഇല്ലാതെ അവസാനിപ്പിച്ച പുണെ സീസണിൽ കളിച്ചത് ധോണിയുടെ കീഴിൽ ആയിരുന്നു. അടുത്ത സീസണിൽ ധോണിയെ മാറ്റി സ്മിത്തിനെ നായകനാക്കിയപ്പോൾ അവർ ഫൈനലിൽ എത്തി. എന്നാൽ മുംബൈക്ക് എതിരയായ പോരാട്ടത്തിൽ ജയിക്കയില്ല . ഇപ്പോഴിതാ ഫൈനലിൽ തോൽക്കാൻ ചില കാരണങ്ങൾ ഉണ്ടെന്നാണ് ടീം ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞത്.

“അന്ന് ആദ്യമായി താൻ ഐപിഎൽ കിരീട വിജയത്തിന്റെ അടുത്തെത്തിയിരുന്നു. എന്നാൽ ടീമിലെ താരങ്ങളുടെ പരിചയക്കുറവ് ഞങ്ങളെ ചതിച്ചു. സ്റ്റീവ് സ്മിത്തിനെയും എം എസ് ധോണിയെയും ഒഴിവാക്കിയാൽ അന്നത്തെ ടീമിൽ എല്ലാവർക്കും പരിചയക്കുറവ് ഉണ്ടായിരുന്നു. ഫൈനലിൽ ഞങ്ങൾ എടുത്ത ചില തീരുമാനം പാളിപ്പോയി.”

എന്തായാലും 2 വർഷത്തെ കാലയളവിന് ശേഷം പുണെ, ഗുജറാത്ത് ടീമുകളെ ഒഴിവാക്കി. ഇപ്പോൾ സഞ്ജീവ് ഗോയങ്ക നേതൃത്വം നൽകുന്ന ലക്നൗ ടീം ലീഗിൽ കളിക്കുന്നുണ്ട്.

Read more