അയര്‍ലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ പ്രതികരിച്ച് വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മാ മറൂഫ്. തുല്യവേതനം പോയിട്ട് എട്ടുവര്‍ഷമായി പാകിസ്ഥാന്‍ വനിത ടീമിന് വേതനവര്‍ദ്ധനവ് പോലുമില്ലെന്നാണ് ബിസ്മ തുറന്നടിച്ചത്.
2014ലാണ് പാകിസ്ഥാന്‍ വനിത ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീയില്‍ വര്‍ധനവുണ്ടായത്. പിന്നീടിതില്‍ ഒരു വര്‍ദ്ധനവും ഉണ്ടായിട്ടില്ല. എന്നാല്‍ മികച്ച പരിശീലന സൗകര്യം വനിത ക്രിക്കറ്റിനായി പിസിബി ഒരുക്കുന്നുണ്ട് എന്നത് ആശ്വാസകരമാണെന്നും ബിസ്മ പറഞ്ഞു.
ബിസിസിഐ വനിത താരങ്ങള്‍ക്ക് അടുത്തിടെ തുല്യവേതനം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാക് വനിത ക്യാപ്റ്റന്റെ പരസ്യ പ്രതികരണം. വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ ഒരു മത്സരത്തില്‍ തോല്‍പ്പിച്ചിരുന്നെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പാക് വനിത ടീമിന് കഴിഞ്ഞിട്ടില്ല.
Read more
ന്യൂസിലന്‍ഡാണ് വനിത-പുരുഷ ടീമുകള്‍ക്ക് തുല്യവേതനം നടപ്പിലാക്കിയ ആദ്യ ക്രിക്കറ്റ് ബോര്‍ഡ്. പിന്നാലെ ഇന്ത്യയും ഈ മാര്‍ഗം പിന്തുടര്‍ന്ന് ലോകത്തിന് മാതൃകയായി. ഇനിയും കൂടുതല്‍ ടീമുകള്‍ ഈ തുല്യതയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.