ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിൽ ടീമിൽ എടുത്തില്ല, വിരമിക്കാനൊരുങ്ങി പാകിസ്ഥാൻ താരം; ഞെട്ടലിൽ ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്ന് വിട്ടുനിന്നതിന് ചീഫ് സെലക്ടർ വഹാബ് റിയാസും ടീം ഡയറക്ടർ മുഹമ്മദ് ഹഫീസും വിമർശിച്ചതിനെത്തുടർന്ന് പാകിസ്ഥാൻ സ്പീഡ്സ്റ്റർ ഹാരിസ് റൗഫ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായും പിന്മാറാൻ ആലോചിച്ചു എന്ന് റിപ്പോർട്ടുകൾ വരുന്നു. പാകിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, തനിക്കെതിരായ അഭിപ്രായങ്ങളിൽ നിരാശനായ റൗഫ് തന്റെ അന്താരാഷ്ട്ര കരിയർ ഉപേക്ഷിക്കുന്നതിന്റെ വക്കിലാണ്. എന്നാൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുതെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉപദേശിച്ചതിനെത്തുടർന്ന് അദ്ദേഹം അങ്ങനെ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു.

ടെസ്റ്റ് ടീമിൽ റൗഫിന്റെ അസാന്നിധ്യം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. പര്യടനത്തിന്റെ ഭാഗമാകാൻ റൗഫ് സമ്മതിച്ചെങ്കിലും അവസാന നിമിഷം പിൻമാറിയെന്ന് ചീഫ് സെലക്ടർ റിയാസ് പറഞ്ഞു. എന്നിരുന്നാലും, പേസർ അത്തരം പ്രതിബദ്ധതകളൊന്നും നടത്തിയിട്ടില്ലെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു അദ്ദേഹം ഉണ്ടെങ്കിൽ നല്ലതായിരുന്നു.

2023ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് മുഴുവൻ കളിച്ച റൗഫ് തന്റെ ജോലിഭാരത്തെക്കുറിച്ച് ആശങ്കാകുലനായിരുന്നു. എന്നിരുന്നാലും, ഓസ്‌ട്രേലിയയിൽ ബൗളിംഗ് ആക്രമണത്തിന്റെ ഭാഗമാകാൻ താരം ആഗ്രഹിച്ചിരുന്നു. ഡൗൺ അണ്ടർ പേസും ബൗൺസിനു അനുയോജ്യമായ പിച്ചുകളും കണക്കിലെടുക്കുമ്പോൾ താരം ഉണ്ടെങ്കിൽ അത് മികച്ച തീരുമാനം ആകുമായിരുന്നു.

എന്നിരുന്നാലും, ഷഹീൻ അഫ്രീദി, ആമർ ജമാൽ, ഖുറം ഷെഹ്‌സാദ് എന്നിവരടങ്ങുന്ന പേസ് ആക്രമണം ആയതിനാൽ തന്നെ താരത്തിന് കാര്യമായ ഒന്നും ചെയ്യാൻ ആയില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലുടനീളം പേസിന്റെ അഭാവം ഒരു ചർച്ചാവിഷയമായിരുന്നു, പാകിസ്ഥാൻ ടീമിൽ നിന്ന് റൗഫിനെയും നസീം ഷായെയും ഒഴിവാക്കി.

Read more

മെൽബൺ സ്റ്റാർസിനെ പ്രതിനിധീകരിച്ച് 2023-24 ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) റൗഫ് കളിച്ചു. സീസണിൽ നാല് മത്സരങ്ങൾ കളിച്ച അദ്ദേഹം ആകെ ആറ് വിക്കറ്റ് വീഴ്ത്തി.