രോഹിത്= മണ്ടത്തരം, അതിദയനീയ ക്യാപ്റ്റൻസിയിൽ നിരാശനായി രവി ശാസ്ത്രി; പ്രിയ താരത്തിനെതിരെ എതിരെ തിരിഞ്ഞ് മറ്റൊരു ഇതിഹാസവും, തെളിവുകൾ നിരത്തി പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മെൽബൺ ടെസ്റ്റിലെ തൻ്റെ തന്ത്രങ്ങളുടെയും സെലക്ഷൻ കോളുകളുടെയും പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് തുടരുന്നു. ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിലേക്ക് വാഷിംഗ്ടൺ സുന്ദറിനെ ഗില്ലിന് പകരം ടീമിൽ എടുത്തത് മുതൽ രോഹിത്തിന്റെ തീരുമാനം ഒന്നിന് പുറകെ ഒന്നായി ചോദ്യം ചെയ്യപ്പെടുന്നു. ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങുമ്പോൾ ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം പരമാവധി പുറത്തെടുക്കാൻ രോഹിത് പാടുപെട്ടു. സുനിൽ ഗവാസ്‌കർ, രവി ശാസ്ത്രി തുടങ്ങിയ ഇതിഹാസങ്ങളിൽ രോഹിത്തിന്റെ ക്യാപ്റ്റന്സിയെ വിമര്ശിച്ചിരിക്കുകയാണ് ഇപ്പോൾ.

മെൽബൺ ടെസ്റ്റിൻ്റെ രണ്ടാം ദിവസത്തെ കമൻ്ററി സമയത്ത്, രോഹിതിനെ വിമർശിച്ച് ശാസ്ത്രി പറഞ്ഞത് ഇങ്ങനെ- “40 ഓവറുകൾക്ക് ശേഷം മാത്രം അവസരം നല്കാൻ ആയിരുന്നെങ്കിൽ എന്തിനാണ് അവരെ ടീമിൽ എടുത്തത്? മെൽബണിൽ, സ്പിന്നർമാർ എപ്പോഴും ഒന്നോ ഒന്നര ഓവറോ ബൗൾ ചെയ്യണം. ജഡേജയും സുന്ദറും 40 ഓവറുകൾക്ക് ശേഷം പന്തെറിഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല,” ശാസ്ത്രി അത്ഭുതപ്പെട്ടു. ഇന്ത്യ ഇന്ന് ബുംറയിൽ നിന്നാണ് തുടങ്ങേണ്ടിയിരുന്നത്, എന്നാൽ സിറാജ് ആദ്യ ഓവർ എറിഞ്ഞു. സിറാജിൻ്റെ ആത്മവിശ്വാസം കുറഞ്ഞ് നിൽക്കുന്ന സമയത്ത് ആ നീക്കം പാളി ” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

രോഹിത്തിൻ്റെ ബൗളിംഗ് മാറ്റങ്ങളെ മാത്രമല്ല, ഫീൽഡ് പ്ലെയ്‌സ്‌മെൻ്റിനെയും ശാസ്ത്രി ചോദ്യം ചെയ്തു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ കണ്ടോ, മിച്ചൽ സ്റ്റാർക്ക് വന്ന സമയത്ത് ലോംഗ് ഓൺ ആൻഡ് ലോംഗ് ഓഫ് ഫീൽഡർമാരുണ്ട്. അവരിൽ ഒരാളെയെങ്കിലും കയറ്റി നിർത്തി സമ്മർദ്ദം സൃഷ്ടിക്കേണ്ടത് ആയിരുന്നു.”

മധ്യനിരയിലെ ഇന്ത്യയുടെ ബൗളിംഗ് പ്രകടനം കണ്ട് സുനിൽ ഗവാസ്‌കറും രോഷാകുലനായി. ജസ്പ്രീത് ബുംറ ഒഴികെ ഒരു ഇന്ത്യൻ പേസർക്കും മുന്നേറാനായില്ല. പുതിയ പന്ത് ഇന്ത്യയുടെ പേസർമാർ പാഴാക്കിയെന്നും ഗവാസ്‌കർ പറഞ്ഞു. “പ്രെറ്റി ഓർഡിനറി ഗെയിം. ഞാൻ വളരെ നിരാശനാണ്.  ദീപും സിറാജും ഒകെ ചേർന്ന് ആധിപത്യം നഷ്ടപ്പെടുത്തി. ഓഫ് സ്റ്റമ്പിന് പുറത്ത് ബൗൾ ചെയ്‌ത് ആകാശ് പുതിയ പന്ത് പാഴാക്കി, ഫീൽഡിലും ഇന്ത്യൻ താരങ്ങൾ അലസർ ആയിരുന്നു.” മുൻ താരം പറഞ്ഞു.