അടുത്ത ലോക കപ്പിനു മുമ്പായി ഇന്ത്യ മധ്യനിരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.
നമ്മുടെ മുന്‍നിര ബാറ്റിംഗും ബോളിംഗും മികച്ചതാണെന്നും പക്ഷേ, മധ്യനിര മെച്ചപ്പെടാനുണ്ടെന്നും ഓജ ചൂണ്ടിക്കാട്ടി.
‘നമ്മുടെ മധ്യനിരയിലെ പ്രശ്നങ്ങളാണ് ഏറ്റവും വേഗത്തില്‍ പരിഹരിക്കേണ്ടത്. ഐസിസി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി നമ്മെ വലയ്ക്കുന്നതും മധ്യനിരയിലെ പ്രശ്നങ്ങളാണ്. ആ പ്രശ്നം പരിഹരിച്ചാല്‍ ബാക്കിയെല്ലാം ശരിയാകും. നമ്മുടെ മുന്‍നിര ബാറ്റിങ്ങും ബോളിങ്ങും മികച്ചതാണ്. പക്ഷേ, മധ്യനിര ഒന്നുകൂടി ശരിയാകാനുണ്ട്.’
Read more
‘ടി20 ലോക കപ്പില്‍ സംഭവിച്ചതു നോക്കൂ. രോഹിത് ശര്‍മയും കെ.എല്‍. രാഹുലും പെട്ടെന്നു പുറത്തായ രണ്ടു മത്സരങ്ങളിലും മധ്യനിര തകര്‍ന്നു. പാകിസ്ഥാനെതിരെയും ന്യൂസിലാന്റിനെതിരെയും നമ്മള് അതു കണ്ടു. മധ്യനിരയിലെ പ്രകടനം മോശമായത് നമ്മുടെ സെമി സാധ്യതകളെയും ബാധിച്ചു’ ഓജ പറഞ്ഞു.