നാല്പതുകാരനെ ടീമിലെടുത്ത ദ്രാവിഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സെലക്ഷന്‍!

അച്ചു ജോണ്‍സണ്‍

ഒരു ഇന്റര്‍വ്യൂവില്‍ അവതാരാകാന്‍ രാഹുല്‍ ദ്രാവിഡിനോട് ഇങ്ങനെ ചോദിച്ചു. താങ്കള്‍ കണ്ട ക്രിക്കറ്റ് പ്ലെയേഴ്സില്‍ ഏറ്റവും കൂടുതല്‍ പാഷനെറ്റ് ആയി തോന്നിയ പ്ലെയര്‍ ആരാണ്? ദ്രാവിഡ് പറഞ്ഞു സച്ചിന്‍ ഗാംഗുലി ലക്ഷ്മണന്‍ ഇവരില്‍ ഒക്കെ ഞാന്‍ ആ പാഷന്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഏറ്റവും കൂടുതല്‍ ഞാന്‍ അത് കണ്ടത് മറ്റൊരാളില്‍ ആണ്…..

ഒരിക്കല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സെലക്ഷന്‍ ക്യാമ്പിന്റെ നെറ്റ്‌സില്‍ ആണ് ആ നാല്പത് കാരനെ ഞാന്‍ ആദ്യമായി കണ്ടത് തന്റെ ഇരുപതാം വയസുമുതല്‍ മുംബൈയുടെ മൈതാനങ്ങളില്‍ അയാള്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയിരുന്നു എന്നാല്‍ ഒരിക്കലും ഒരു അവസരവും അയാളെ തേടി വന്നില്ല.വിട്ടുകൊടുക്കാന്‍ അയാള്‍ക്ക് മടി ആയിരുന്നു ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്‌നേഹം അയാളെ എല്ലാ ദിവസവും ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിച്ചു.

SL vs IND: Rahul Dravid speaks up on prospects of becoming Team India's full-time head coach

വര്‍ഷങ്ങള്‍ കടന്നു പോയി ഒന്നും രണ്ടും അല്ല ഇരുപത് വര്‍ഷങ്ങള്‍ അന്നും അയാള്‍ മുംബൈ ലോക്കല്‍ ക്രിക്കറ്റിലേ ഒരു സാധാരണ ബൗളര്‍. ഒടുവില്‍ അയാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സെലക്ഷന്‍ ക്യാമ്പിലേക് വണ്ടി കേറി അതെ എന്നും യുവാക്കളെ വാര്‍ത്തെടുക്കാന്‍ മാത്രം മുന്നിട്ടു നിന്ന അതെ റോയല്‍സിന്റെ സെലക്ഷന്‍ ക്യാമ്പിലേക് ഒരു നാല്പതുകാരന്‍. ദ്രാവിഡ് അയാളെ ശ്രദ്ധിച്ചു പല രാജസ്ഥാന്‍ പ്ലയേഴ്സും ചോദിച്ചു ‘ആരാണ് നെറ്റ്‌സില്‍ ബൗള്‍ ചെയ്യുന്ന ആ അങ്കിള്‍’ നാല്പതുകാരന്റെ രൂപവും ഇരുപത് കാരന്റെ ചുറുചുറുക്കുമുള്ള അയാളെ ദ്രാവിഡ് രാജസ്ഥാന്‍ സ്‌ക്വാഡിലേക് തിരഞ്ഞെടുത്തു…..

He had a phenomenal T20I record': How Rahul Dravid helped Rajasthan Royals find an explosive batsman | Cricket - Hindustan Times

ഒരു ദിവസം ദ്രാവിഡിന് ഒരു കാള്‍ എത്തി രാജസ്ഥാന്‍ റോയല്‍സ് ceo ആയിരുന്നു അത്. അയാള്‍ ദ്രാവിടിനോട് ചോതിച്ചു നിങ്ങള്‍ എന്താണ് ഈ ചെയ്തത് എന്നും യുവാക്കളെ വാര്‍ത്തെടുക്കാന്‍ ശ്രെമിച്ച ഈ ടീമില്‍ എന്തിനാണ് ഒരു നാല്പത് കാരന്‍? ദ്രാവിഡ് പറഞ്ഞു ‘ ആ നാല്പത് കാരനില്‍ അടങ്ങാത്ത ഒരു ആവേശം ഉണ്ട് അത് എനിക്ക് ആവശ്യമുണ്ട്….’

കാത്തിരുപ്പ് അവസാനിച്ചില്ല ടീമില്‍ സെലക്ട് ആയെങ്കിലും ഒരുപാട് മാച്ചസില്‍ ഒരു അവസരം പോലും കിട്ടാതെ അയാള്‍ ഡഗ്ഔട്ടില്‍ ഇരുന്നു അപ്പോഴും ദ്രാവിഡ് കണ്ടത് മറ്റു പ്ലയേഴ്സിനോട് സംശയം ചോതിച്ചും ഏതൊരു പ്രാക്ടീസ് സെക്ഷനിലും മുടങ്ങാതെ അറ്റന്‍ഡ് ചെയ്യുകയും ചെയ്യുന്ന അയാളെ ആണ്. ഒടുവില്‍ അയാളുടെ അവസരം വന്നെത്തി.

48 years old spinner Pravin Tambe goes to KKR for 20 Lakh rupees in IPL 2020 Auction

അന്ന് ദ്രാവിഡ് രാജസ്ഥാന്‍ കോച്ച് തന്റെ ആദ്യ മാന്‍ ഓഫ് ദി മാച്ചില്‍ കിട്ടിയ ട്രോഫിയുമായി അയാള്‍ ദ്രാവിഡിന്റെ മുറിയിലെത്തി അതുവരെ എന്തിനെയും ചങ്കൂറ്റത്തോടെ നേരിട്ട് അവിടം വരെ എത്തിയ ആ നാല്പത് കാരന്‍ ദ്രാവിഡിന്റെ മുന്നില്‍ വിതുമ്പി. ഒരു ജൂനിയര്‍ ലെവല്‍ ക്രിക്കറ്റ് പോലും കളിക്കാതെ തന്റെ അര്‍പ്പണബോധം കൊണ്ട് മാത്രം ഇതുവരെ എത്തിയ ഒരാളുടെ വിജയത്തിന്റെ കണ്ണീര്‍ 2014 ipl സീസണില്‍ 15 വിക്കറ്റുകള്‍ നേടി അയാള്‍ എല്ലാരുടെയും ശ്രെദ്ധ പിടിച്ചുപറ്റി….

Pravin Tambe, 48, Set To Be First Indian To Play In The Caribbean Premier League | Cricket News

എന്നാല്‍ അതോടെ അയാള്‍ ക്രിക്കറ്റ് അവസാനിപ്പിച്ചോ എന്ന് ചോദിച്ചാല്‍ അതിനുത്തരം ഇല്ല എന്ന് തന്നെയാണ് 2020 ഇല്‍ കരിബിയന്‍ പ്രിമിയര്‍ ലീഗില്‍ ആ ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ ആയി ട്രിന്‍ബാഗൊ നൈറ്റ് റൈടെസിന് വേണ്ടി അരങ്ങേരുമ്പോ അയാളുടെ പ്രായം നാല്‍പ്പത്തിഎട്ട്… അന്‍പതാം വയസ്സിലെക് അടുക്കുമ്പോഴും തീരുന്നില്ല അയാളിലെ ആ തീ. ഇന്നും അയാള്‍ മുംബൈയിലെ പല ക്ലബ്ബുകള്‍ക്കും വേണ്ടിയും പന്തെറിയുന്നു 30 വര്‍ഷം മുമ്പ് എങ്ങനെ തുടങ്ങിയോ അതെ ആവേശതോടെ പ്രവീണ്‍ താബെ ഇന്നും…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍