ഡികോക്ക് വലിയ ഒരു പ്രതിസന്ധിയിലേക്ക് ദക്ഷിണാഫ്രിക്കയെ തള്ളി വിട്ടിരിക്കുകയാണ്

ശങ്കര്‍ ദാസ്

ക്വിന്റണ്‍ ഡികോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിട വാങ്ങുമ്പോള്‍..

ഒരു പരമ്പരയ്ക്കിടയില്‍ വzച്ച് താരങ്ങള്‍ വിരമിക്കുന്നത് ഒരു പുതിയ സംഭവമല്ലെങ്കിലും ഡീകോക്കിന്റെ വിരമിക്കല്‍ ഞെട്ടിക്കുന്നത് തന്നെ. വെറും 29 വയസ്സ് മാത്രം പ്രായം, പൊതുവെ ദുര്‍ബലമായ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയിലെ പ്രധാന ബാറ്റര്‍മാരില്‍ ഒരാള്‍, പോരാത്തതിന് വിക്കറ്റ് കീപ്പര്‍.

QDK യുടെ ഈ തീരുമാനം ഒരു പ്രതിസന്ധിയിലേക്ക് തന്നെയാണ് SA ബോര്‍ഡിനെ തള്ളി വിടുന്നത്. കുടുംബത്തിന് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എന്ന് QDK പറഞ്ഞെങ്കിലും, അതിനുമപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല.

De Kock shocks by calling time on Test career | cricket.com.au

ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ശക്തികളില്‍ ഒന്നായിരുന്ന ദക്ഷിണാഫ്രിക്ക ഇപ്പോള്‍ ഒട്ടും ശരിയായ ദിശയിലൂടെയല്ല സഞ്ചരിക്കുന്നത്. സീനിയര്‍ താരങ്ങളെ ബോര്‍ഡ് കൈകാര്യം ചെയ്യുന്നതിന്റെ പ്രശ്‌നമാണോ ക്വാട്ട സമ്പ്രദായത്തിന്റെ പരിണതഫലമാണോ എന്നറിയില്ല. ഡിവില്ലിയേഴ്‌സ്, ഡുപ്ലെസിസ് എന്നിവര്‍ അപ്രതീക്ഷിതമായി പാഡ് അഴിച്ചപ്പോള്‍ നഷ്ടം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് മാത്രമായിരുന്നു എന്ന് കരുതുന്നില്ല.

ഇത് പോലെയുള്ള ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ ഒന്നും ഇനി കേള്‍ക്കാന്‍ ഇടവരാതിരിക്കട്ടെ. മുന്‍ താരങ്ങളും അധികാരികളും ചേര്‍ന്ന് ക്രിക്കറ്റിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ മാത്രം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7