ഫോമിലല്ലാത്ത ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പിന്തുണച്ചത് സഹ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. വാര്‍ണറെ എഴുത്തള്ളുന്ന ടീമുകള്‍ സ്വയം റിസ്‌ക് എടുക്കണമെന്ന് മാക്‌സ്‌വെല്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ണറെ നിങ്ങള്‍ സംശയിച്ചാല്‍, അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ പറയും. വാര്‍ണര്‍ സ്ഥിതിഗതികളെ മാറ്റിമറിക്കുമെന്ന് അറിയാമല്ലോ. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സൂപ്പര്‍ താരമാണ് അദ്ദേഹം. നിര്‍ഭാഗ്യവശാല്‍ ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ വാര്‍ണറെ ഉശിരന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഫോം വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അങ്ങനെയുണ്ടാവുക സ്വാഭാവികം- മാക്‌സ്‌വെല്‍ പറഞ്ഞു.
Read more
അടുത്ത പരിശീലന മത്സരത്തില്‍ എന്തു സംഭവിക്കുന്നുവെന്നതില്‍ കാര്യമില്ല. ട്വന്റി20 ലോക കപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരത്തില്‍ വാര്‍ണര്‍ മികച്ച തുടക്കം തന്നെ നല്‍കും. ഓസീസിന്റെ നിര്‍ണായക താരമായി വാര്‍ണര്‍ മാറുമെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.