'രവീന്ദ്ര ജഡേജ ഒരു ഫലിത പ്രിയൻ തന്നെ'; ഗാന്ധി ജയന്തി ദിനത്തിൽ താരം പണ്ട് പങ്ക് വെച്ച ആശംസ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒക്ടോബർ രണ്ടാം തിയതി രാജ്യം ഗാന്ധി ജയന്തി ആഘോഷിക്കുകയാണ്. ഗാന്ധിജിയുടെ പിറന്നാൾ ദിനത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 2012 ഇൽ ഇട്ട ആശംസ പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ബിജെപി അനുകൂലി ആയ താരമാണ് ജഡേജ. അന്നത്തെ അദ്ദേഹത്തിന്റെ പോസ്റ്റിൽ വിമർശിച്ച് കൊണ്ട് ഒരുപാട് വ്യക്തികൾ രംഗത്ത് എത്തിയിരുന്നു.

രവീന്ദ്ര ജഡേജ പറഞ്ഞത് ഇങ്ങനെ:

“ഹാപ്പി ബെർത്ഡേ ഗാന്ധിജി. എന്റെ പഴ്സിലേക്കും എല്ലാവരുടെയും പഴ്സിലേക്കും നിങ്ങൾ എത്തിച്ചേരണമെന്നാണ് ഞാൻ എന്നും പ്രാർത്ഥിക്കാറുള്ളത്” രവീന്ദ്ര ജഡേജ പോസ്റ്റ് ചെയ്യ്തത് ഇങ്ങനെ.

ഇപ്പോൾ നടന്ന ബംഗ്ലാദേശ് പരമ്പരയിൽ നിർണായകമായ പ്രകടനമാണ് രവീന്ദ്ര ജഡേജ ടീമിനായി കാഴ്ച വെച്ചത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ടോപ് ഓർഡറെ തകർത്ത ബംഗ്ലാദേശിനെതിരെ സ്ഥിരതയാർന്ന ഇന്നിങ്‌സ് കാഴ്ച വെച്ച് റൺസ് ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു.

കൂടാതെ പരമ്പരയിൽ ഉടനീളം മികച്ച ബോളിങ് കൊണ്ടും ഫീൽഡിങ് കൊണ്ടും അദ്ദേഹം നിറഞ്ഞാടുകയായിരുന്നു. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പരമ്പര ജഡേജയെ സംബന്ധിച്ച് വളരെ നിർണായകമായ പരമ്പരയായിരുന്നു. ടെസ്റ്റിൽ 300 വിക്കറ്റുകൾ നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെ താരം എന്ന റെക്കോഡ് ആണ് അദ്ദേഹം അവസാന ടെസ്റ്റ് പരമ്പരയിലൂടെ സ്വന്തമാക്കിയത്. ഒക്ടോബർ 16 മുതൽ ആരംഭിക്കുന്ന ന്യുസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ തുറുപ്പ് ചീട്ടാണ് രവീന്ദ്ര ജഡേജ.