'അവര്‍ എന്താണ് കാട്ടിയത്', ഇംഗ്ലണ്ടിന്റെ മണ്ടത്തരങ്ങള്‍ പറഞ്ഞ് മാര്‍ക്ക് വോ

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് കാട്ടിയ മണ്ടത്തരങ്ങള്‍ പറഞ്ഞ് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാര്‍ക്ക് വോ. ആദ്യം ബാറ്റ് ചെയ്തതും ജയിംസ് ആന്‍ഡേഴ്‌സനെയും സ്റ്റിയുവര്‍ട്ട് ബ്രോഡിനെയും ഒഴിവാക്കിയതും അതിശയിപ്പിച്ചെന്ന് മാര്‍ക്ക് വോ പറഞ്ഞു.

ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്തതും ആന്‍ഡേഴ്‌സനെയും ബ്രോഡിനെയും ടീമില്‍ ഉള്‍പ്പെടുത്താത്തതും ഞെട്ടിച്ചു- മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്റെ ട്വീറ്റിന് മറുപടിയായി വോ കുറിച്ചു.

ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ വെറും 147 റണ്‍സിനാണ് എറിഞ്ഞിട്ടത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അഞ്ച് വിക്കറ്റുമായി ഇംഗ്ലണ്ടിനെ തകര്‍ക്കുന്നതിന് നേതൃത്വം നല്‍കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്റെ തീരുമാനം അമ്പേ പാളുകയായിരുന്നു.