രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ കേരളത്തിന് നിര്‍ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 388 റണ്‍സ് പിന്തുടരുന്ന കേരളം, എട്ടു വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറി നേടി വിഷ്ണു വിനോദും (126 ബോളില്‍ 105) നാല് റണ്‍സ് നേടി ഏദന്‍ ആപ്പിള്‍ ടോമുമാണ് ക്രീസില്‍.
117 പന്തിലാണ് വിഷ്ണു സെഞ്ച്വറി നേടിയത്. 13 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയിലായിരുന്നു ഇത്. ഗുജറാത്തിനായി സിദ്ധാര്‍ഥ് ദേശായി 30 ഓവറില്‍ 108 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. റൂഷ് കലേറിയ, നഗ്വാസ്വല്ല എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മലിന്റെ (129) മികവിലാണ് കേരളം മികച്ച സ്‌കോറിന് അടിത്തറയിട്ടത്. 16 ഫോറും 4 സിക്‌സറും അടങ്ങുന്നതായിരുന്നു രോഹന്റെ പ്രകടനം.
നായകന്‍ സച്ചിന്‍ ബേബി അര്‍ദ്ധ സെഞ്ച്വറി (53) നേടി. ഗോവിന്ദ് 25, സല്‍മാന്‍ നിസാര്‍ 6, സിജോമോന്‍ 4, ബേസില്‍ തമ്പി 15 എന്നിങ്ങനെയാണ് മൂന്നാം ദിനം മറ്റുള്ളവരുടെ പ്രകടനം.
Hundred for Vishnu Vinod! 👍 👍
A brisk century by the Kerala right-hander. 👏 👏 #RanjiTrophy | #GUJvKER | @Paytm
Follow the match ▶️ https://t.co/3U2IpD3rpH pic.twitter.com/vv2lcjxUMe
— BCCI Domestic (@BCCIdomestic) February 26, 2022
Read more