ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച് ചരിത്രം സൃഷ്ടിച്ചു. അനിൽ കുംബ്ലെക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി താരം മാറുകയും ചെയ്തു. രാജ്കോട്ടിൽ നടന്ന IND vs ENG മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയാണ് അശ്വിൻ ചരിത്രത്തിന്റെ ഭാഗമായത്.
മൂന്നാം ടെസ്റ്റിലേക് അശ്വിൻ ഇറങ്ങുമ്പോൾ തന്നെ ആരാധകർ ആ മുഹൂർത്തവും കാണാൻ കാത്തിരുന്നത്. ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രാളിയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം അദ്ദേഹം അത് പൂർത്തിയാക്കി. ഇതോടെ മുത്തയ്യ മുരളീധരന് ശേഷം ഏറ്റവും വേഗത്തിൽ 500 ടെസ്റ്റ് വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായി.
അനിൽ കുംബ്ലെയ്ക്ക് ശേഷം 500 വിക്കറ്റ് ക്ലബ്ബിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് വെറ്ററൻ ഓഫ് സ്പിന്നർ. 500 വിക്കറ്റ് ക്ലബ്ബിൽ പ്രവേശിക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ സ്പിന്നറാണ് 36 കാരനായ അദ്ദേഹം. ഇതോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളെന്ന പദവി താരം ഉറപ്പിച്ചു.
അതേസമയം ഇന്ത്യ ഉയർത്തിയ 445 റൺസിന് പിന്നാലെ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആക്രമണ ക്രിക്കറ്റാണ് കളിക്കുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 138 റൺസ് എടുത്തിട്ടുണ്ട്, 1 വിക്കറ്റ് മാത്രമാണ് നഷ്ടമായിരിക്കുന്നത്.
🎥🥹 Ashwin's 5⃣0⃣0⃣th Wicket moment!
🫡 From the grind to greatness, a saga of sheer determination and boundless passion! #RavichandranAshwin #Ashwin500 #INDvENG #INDvsENG #TeamIndia #BharatArmy #COTI🇮🇳 pic.twitter.com/Yj74OngIlR
— The Bharat Army (@thebharatarmy) February 16, 2024
Read more