ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ ഒന്നാമത് ; ബാറ്റര്‍മാരില്‍ ഒന്നാമത് ഉണ്ടായിരുന്ന രോഹിത് എട്ടാം സ്ഥാനത്തേക്ക്

ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ഐസിസിയുടെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ വെസ്റ്റിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറില്‍ നിന്നുമായിരുന്നു ജഡേജ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ശ്രീലങ്കയ്ക്ക് എതിരേ മൊഹാലിയില്‍ നടന്ന ടെസ്റ്റില്‍ 175 റണ്‍സും ഒമ്പത് വിക്കറ്റും വീഴ്ത്തിയതോടെയാണ് രവീന്ദ്ര ജഡേജ ഒന്നാമത് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ജേസണ്‍ ഹോള്‍ഡര്‍ ജഡേജയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് വരികയായിരുന്നു.

385 പോയിന്റുകള്‍ നേടിയാണ് ജഡേജ മുന്നില്‍ വന്നത്. ഇന്ത്യന്‍ ടീമില്‍ ജഡേജയുടെ സമകാലീനനായ രവിചന്ദ്രന്‍ അശ്വിനാണ് മുന്നാം സ്ഥാനത്ത്. ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും അശ്വിനെത്തി. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ ബൗളര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന രോഹിത് ശര്‍മ്മ എട്ടാം സ്ഥാനത്തേക്ക് വീണു. ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്തും വിരാട്‌കോഹ്ലിയും ഒമ്പതും പത്തും സ്ഥാനങ്ങളില്‍ തുടരുകയാണ്.

Read more

ഏകിന റാങ്കിംഗില്‍ വിരാട്‌കോഹ്ലി രണ്ടാം സ്ഥാനത്ത് വന്നപ്പോള്‍ രോഹിത് ശര്‍മ്മ നാലിലേക്ക് ഇറങ്ങി. പാകിസ്താന്‍ നായകന്‍ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്. നേരത്തേ നിന്ന മൂന്നാം സ്ഥാനത്ത് നിന്നുമാണ് രോഹിത്ശര്‍മ്മ നാലിലേക്ക് വീണത്. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കാണ് താരത്തെ നാലിലേക്ക് മാറ്റി മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യപത്തിലുള്ള ഏകയാള്‍ ബുംറയാണ്. രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക് വീണു.