സൂപ്പർ താരം നാട്ടിലേക്ക് മടങ്ങി, ബാംഗ്ലൂരിന് കനത്ത തിരിച്ചടി

ഈ സീസണിൽ മികച്ച കളി പുറത്തെടുക്കുന്ന ഒരു ടീമാണ് ബാംഗ്ലൂർ. പോയ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഒരു സംഘമായി കളിക്കുന്ന ടീമിനെ കാണാൻ സാധിക്കുന്നുണ്ട് . സീസണിൽ ആദ്യം കളിച്ച 4 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയം നേടിയ അവർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുമുണ്ട്. അതിനിടെ ഇപ്പോളിതാ സീസണിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ആർസിബിക്ക് ആശങ്ക സമ്മാനിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ബാംഗ്ലൂർ ടീമിന്റെ ബൗളിംഗ് വജ്രായുധം ഹർഷൽ പട്ടേൽ ബയോ ബബിൾ വിട്ടെന്നും നാട്ടിലേക്ക് മടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ . കുടുംബത്തിൽ നടന്ന ഒരു മരണവാർത്തയുമായി ബന്ധപ്പെട്ട് ആണ് താരം മടങ്ങിയത് എന്നാണ് വാർത്തകൾ. ഇന്നലെ മുംബൈ ഇന്ത്യൻസുമായി നടന്ന മത്സരശേഷം വാർത്ത അറിഞ്ഞ താരം ബബിൾ വിട്ട് ചടങ്ങിൽ പങ്കെടുക്കുവാൻ തീരുമാനിക്കുക ആയിരുന്നു.

Read more

എന്നാൽ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം താരം ഉടൻ മടങ്ങുമെന്നും അടുത്ത മത്സരത്തിൽ കാണുമെന്നും ബാംഗ്ലൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.