റിമംബർ ദി നെയിം ബെൻ സ്റ്റോക്സ്- ദി റിയൽ വാരിയർ

ക്രിക്കറ്റിൽ ഒരുപാട് വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള രാജ്യമാണ് ഭാരതമെങ്കിലും നമ്മുടെ കൊച്ച് കേരളത്തിൽ ക്രിക്കറ്റിന് വലിയ വേരോട്ടം ഒന്നും ഇല്ല എന്ന് തന്നെ പറയാം .ഒമ്പതാം തരത്തിലെ ചരിത്ര പാഠപുസ്തകത്തിൽ ക്രിക്കറ്റിന്റെ ചരിത്രവും വികാസവും ചർച്ച ചെയുന്ന പാഠഭാഗത്തിൽ “ജപ്പാനും അമേരിക്കയും പോലെയുള്ള രാജ്യങ്ങളിൽ ക്രിക്കറ്റ്‌ കളിക്കാനോ, ആസ്വദിക്കാനോ ആളുകൾക്ക് താല്പര്യമില്ല, കാരണം ഇത് വളരെ ദൈർഖ്യമേറിയ ഒരു കളിയാണ്, അതുപോലെ തോൽവികളിൽ ഒരുവനെ ഒപ്പം നിർത്താനും നമുക്ക് സാധിക്കില്ല. എന്ന് ലേഖകൻ പറഞ്ഞുവെച്ചത് ഓർക്കുന്നുണ്ടോ? സമാനമായ സാഹചര്യങ്ങൾ ആണ് നമ്മുടെ നാട്ടിലും. ഒരിക്കലും ഒരാൾ എവിടെ എങ്കിലും വെച്ച് കാലിടറിയാൽ അവന് പിന്ന്നെയും അവസരം ഇല്ലെന്ന് മാത്രമല്ല അവൻ ചെണ്ടയെന്നും ഒന്നിനും കൊള്ളാത്തവൻ എന്നുമൊക്കെ അറിയപ്പെടും.

ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട് ഇനി തന്റെ ക്രിക്കറ്റ് കരിയർ തന്നെ എന്താകും എന്ന് ചിന്തിച്ചുകൊണ്ട് ഗ്രൗണ്ടിൽ തളർന്നിരുന്ന ഒരു മനുഷ്യനുണ്ട്. ഈഡൻ ഗാർഡൻസ് 2016ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ഓവറില്‍ തുടര്‍ച്ചയായി നാലു സിക്സുകള്‍ പറത്തി വെസ്റ്റ് ഇന്‍ഡീസിന് കിരീടം സമ്മാനിച്ചശേഷം ഇരുകൈകളും ആകാശേത്തേക്കുയര്‍ത്തി ആവേശത്തോടെ ഇരുകൈകളും ആകാശേത്തേക്കുയര്‍ത്തി ആവേശത്തോടെ നില്‍ക്കുന്ന ബ്രാത്ത്‌വെയ്റ്റിനെ ആരാധകര്‍ക്ക് ഇപ്പോഴും മറക്കാനാവില്ല. അതുപോലെ അവിശ്വസനീയ ബാറ്റിംഗിന് മുന്നില്‍ ഹൃദയം തകര്‍ന്ന് പിച്ചില്‍ മുഖം പൊത്തിയിരുന്ന് വിതുമ്പിയ ബെന്‍ സ്റ്റോക്സിനെയും.ആരാധകർ ആവേശത്തോടെ വാഴ്ത്തി പാടിയപ്പോൾ തളർന്നിരുന്ന അവൻ പൊട്ടിക്കരഞ്ഞു.

ഇന്ത്യയിൽ ആയിരുന്നെങ്കിൽ പിന്നീട് ഒരിക്കലും അവൻ ഇന്ത്യൻ ജേഴ്സി അണിയിലായിരുന്നു. എന്നാൽ അവന്റെ തളർച്ചയിൽ ഇംഗ്ലണ്ട് ടീം അവന് പിന്തുണ നൽകി. തന്നെ തന്റെ വിഷമത്തിൽ പിന്തുണച്ച അവൻ അവർക്ക് രണ്ട് വാലിയ സമ്മാനങ്ങൾ നൽകി- ഒരു ഏകദിന ലോകകപ്പും ഒരു ടി20 ലോകകപ്പും.

ഒരിക്കൽ തനിക്ക് പിഴച്ച ലോകകപ്പ് വേദിയിൽ നിന്ന് ഇനി ഒരിക്കലും പിഴക്കില്ല എന്ന രീതിയിൽ അവൻ വളർന്നു. ഇവനൊരു ഓൾ റൗണ്ടർ ആണോ എന്ന് ചോദിച്ച സ്ഥലത്ത് നിന്ന് ഇവനെ പോലെ ഒരു ഓൾ റൗണ്ടർ ഞങ്ങൾക്ക് ഉണ്ടായിരുന്നു എങ്കിൽ എന്നവൻ മാറ്റിപ്പറയിപ്പിച്ചു. ഇംഗ്ലീഷുകാരുടെ ഒരിക്കലും അടങ്ങാത്ത പോരാട്ടവീര്യം തന്റെ രക്തത്തിൽ ഉണ്ടെന്ന് മനസിലാക്കിയ അവൻ നന്നായി അധ്വാനിച്ചു. ലോകത്തില്വെ ഏതൊരു വലിയ ബോളറെയും നേരിടാൻ കരുത്തനായി, അതുപോലെ ബ്രാത്ത്‌വെയ്റ്റിനെ പോലെ ഒരു മന്നൻ ഇനി വന്നാൽ താൻ വീഴില്ല എന്നയാൾ ഉറപ്പിച്ചു. അതിനായി അയാൾ തന്റെ ബോളിങ്ങിൽ വ്യത്യാസം വരുത്തി.

കാലം കടന്നുപോയപ്പോൾ 2019 ലോകകപ്പ് ഫൈനലിൽ കിവികൾക്ക് മുന്നിൽ തങ്ങൾ തോൽക്കുമെന്ന് അവസ്ഥയിൽ നിന്ന് അയാളുടെ ബാറ്റിംഗ് മികവിൽ ഇംഗ്ലണ്ട് ജയിക്കുന്നു. ഈഡനിൽ നിന്ന് ലോർഡ്‌സിൽ
വന്നപ്പോൾ താൻ പഴയ സ്റ്റോക്സ് അല്ല എന്നയാൾ കാണിച്ചു. പണ്ട് തോൽവിക്ക് താൻ കാര്ണമായപ്പോൾ അന്ന് അയാൾ വിജയത്തിന് കാരണമായി. പണ്ട് പുച്ഛിച്ചവരൊക്കെ അയാളുടെ ഫാൻസായി.

ഇന്ന് മറ്റൊരു ഫൈനലിൽ വേഗത കൊണ്ട് വിറപ്പിച്ച പാകിസ്ഥാൻ ആക്രമണത്തെ ധീരതയോടെ നേരിട്ട് അയാൾ ടീമിനെ വിജയവരാ കടത്തി. ലോക ക്രിക്കറ്റിൽ എല്ലാവര്ക്കും സുപരിചിതമായ റിമെംബേർ ദി നെയിം കാർലോസ് ബ്രാത്ത്‌വെയ്റ്റ് അയാൾ തിരുത്തി പറയിപ്പിക്കുന്നു, റിമെംബേർ ദി നെയിം ബെൻ സ്റ്റോക്സ് ദി റിയൽ വാരിയർ