633 ദിവസത്തിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തി, മടങ്ങിവരവിലും മാസായി ടിപ്പിക്കൽ പന്ത് സ്റ്റൈൽ ഇന്നിംഗ്സ്; ചെക്കന്റെ ഇന്നിംഗ്സ് ഉണ്ടാക്കിയത് വമ്പൻ ഇമ്പാക്ട്

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരം ചെന്നൈയിൽ നടന്നുവരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്ററിങ്ങിന് വിട്ടു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 285 – 6 എന്ന നിലയിൽ നിൽക്കുകയാണ്. സൂപ്പർ താരങ്ങളായ ഗിൽ, രോഹിത് , കോഹ്‌ലി എന്നിവർ മത്സരത്തിൽ തീർത്തും നിരാശയപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണറായ ജയ്‌സ്വാൾ അർദ്ധ സെഞ്ച്വറി നേടി മികവ് കാണിച്ചപ്പോൾ 56 റൺസുമായി ജഡേജയും 80 റൺസുമായി അശ്വിനുമാണ് നിലവിൽ ക്രീസിൽ നിൽക്കുന്നത്.

633 ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ഋഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തി എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ടായിരുന്നു. ഇന്ത്യ വലിയ തകർച്ച നേരിട്ട് സമയത്താണ് താരം ക്രീസിൽ എത്തിയത്. വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിൽ ടീമിനെ രക്ഷിക്കാൻ തനിക്ക് സാധിക്കുമെന്ന അദ്ദേഹം വീണ്ടും ഇന്ന് കാണിച്ച് തരുകയായിരുന്നു.

52 പന്തിൽ 39 റൺസ് നേടിയ ഇന്നിങ്സിൽ 6 ബൗണ്ടറികൾ ഉണ്ടായിരുന്നു. അനാവശ്യമായ ഒരു ഷോട്ട് പിഴവിൽ പുറത്താകുമ്പോൾ തന്റെ അറ്റാക്കിങ് ഇന്റന്റ് കാണിച്ചു എന്ന് പറയാം. ഏകദിന സ്റ്റൈലിൽ തന്നെ സാധാരണ ടെസ്റ്റ് കളിക്കുന്ന പന്ത് തന്റെ രീതി ഇന്നും തുടർന്നു. ടീം തകർന്ന് നിൽക്കുമ്പോൾ തന്റെ അറ്റാക്കിങ് രീതിയിലൂടെ എതിരാളിക്ക് മേൽ സമ്മർദ്ദം അടിച്ചേൽപ്പിക്കുന്ന ടിപ്പിക്കൽ പന്ത് ശൈലി ഇന്നും തുടർന്നപ്പോൾ അത് ഒരു വലിയ ബലം തന്നെയാണ് ഇന്ത്യക്ക് നൽകിയത്.

എതിരാളി ആര് വന്നാലും താൻ തന്റെ ശൈലി വിട്ട് കൊടുക്കില്ല എന്ന സ്റ്റൈലിൽ കളിക്കുന്ന ഈ പന്ത് ശൈലിക്ക് മാറ്റം ഇല്ലാതെ തുടരുകയാണ് എന്നത് ഇന്ത്യക്ക് ഭാവിയിലും ഗുണം ചെയ്യും എന്ന് ഉറപ്പാണ്.