IPL 2025: ഗെയ്ക്വാദിനെ പുറത്താക്കി ചെന്നൈ, വീണ്ടും ക്യാപ്റ്റനായി ധോണി, ആരാധകര്‍ ഞെട്ടലില്‍, സിഎസ്‌കെയ്ക്ക് ഇതെന്ത് പറ്റി

ഐപിഎലില്‍ തുടര്‍തോല്‍വികളുമായി ഈ സീസണില്‍ അവസാന സ്ഥാനക്കാരായി തുടരുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാല് തോല്‍വിയാണ് സിഎസ്‌കെ ടീം വഴങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ വിജയം മാത്രമാണ് അവര്‍ക്ക് ഇത്തവണ അവകാശപ്പെടാനുളളത്. അതേസമയം സിഎസ്‌കെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുളള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരിക്കേറ്റ ചെന്നൈ നായകന്‍ റിതുരാജ് ഗെയ്ക്വാദില്‍ ടൂര്‍ണമെന്റില്‍ ഈ വര്‍ഷം ഇനി കളിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. കൈമുട്ടിനേറ്റ പരിക്ക് കാരണമാണ് ഗെയ്ക്വാദ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തുപോവുന്നത്. ഗെയ്ക്വാദിന്റെ അഭാവത്തില്‍ എംഎസ് ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റനാവും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നാളെ നടക്കുന്ന മത്സരത്തിന് മുന്നോടിയായിട്ടാണ് ചെന്നൈ കോച്ച് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

പഞ്ചാബ് കിങ്‌സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിനിടെ റിതുരാജിന് പരിക്കേറ്റതായുളള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ കളിച്ചത്. എന്നാല്‍ ഇന്ന് റിതുരാജ് പരിക്കേറ്റ് പുറത്തുപോയതായുളള വിവരം പുറത്തുവരികയായിരുന്നു. എംഎസ് ധോണി പകരം ക്യാപ്റ്റനാവുമെന്നും ടീം അറിയിച്ചു. റിതുരാജിന് പരിക്കില്‍ നിന്ന്‌ എത്രയും പെട്ടെന്ന് മുക്തനാവാന്‍ സാധിക്കട്ടെയെന്നും ചെന്നൈ ടീം ആശംസിച്ചു. “ഗുവാഹത്തിയില്‍ വച്ചാണ് താരത്തിന് പരിക്കേറ്റത്. കടുത്ത വേദന സഹിച്ചാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്.

എക്‌സ്‌റേ എടുത്തു. പക്ഷേ ഫലമുണ്ടായില്ല. എംആര്‍ഐ സ്‌കാന്‍ ചെയ്തു. അതില്‍ അദ്ദേഹത്തിന്റെ കൈമുട്ടില്‍ ഒരു പൊട്ടല്‍ കാണപ്പെട്ടു, വാര്‍ത്താസമ്മേളനത്തില്‍ ഫ്‌ളെമിങ് പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ക്ക് നിരാശ തോന്നുന്നു. അദ്ദേഹത്തോട് സഹതാപവും തോന്നുന്നു. കളിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ മുതല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കും. ഞങ്ങള്‍ക്ക് ഒരു അണ്‍ക്യാപ്ഡ് പ്ലെയറുണ്ട്. എംഎസ് ധോണി. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹം ക്യാപ്റ്റനാകും., ഫ്‌ളെമിങ് പറഞ്ഞു.

Read more