ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മയുടെ നായകത്വത്തെ വിമർശിച്ച് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. നായകൻ എന്ന നിലയിൽ രോഹിത് ഈ ടൂർണമെൻറിൽ സെമിവരെ ആകെ പിടിച്ചുനിന്നത്. എന്നാൽ സെമിഫൈനലിലെ വലിയ തോൽവി കൂടിയായപ്പോൾ രോഹിതിന്റെ നായകസ്ഥാനത്തിന് ഭീക്ഷണി ആയിരിക്കുകയാണ്.
ഇന്ത്യൻ ക്യാപ്റ്റൻ അൽപ്പം വിഷാദാവസ്ഥയിലാണെന്ന് വലിയ പ്രസ്താവന നടത്തിയ അക്തർ രോഹിത് ഇനി നായകസ്ഥാനത്ത് തുടങ്ങാൻ തുടരാൻ അർഹനല്ല എന്ന് പറഞ്ഞു.
“അദ്ദേഹം നായകസ്ഥാനത്തിന് തയ്യാറായിരുന്നോ? ഈ ചോദ്യത്തിന് എനിക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. അവൻ നായകനാകാൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഇതൊട്ടും എളുപ്പമുള്ള പണിയല്ല എന്നതാണ് ഏറ്റവും വലിയ കാര്യം. ഒരേ സമയം പലതും ത്യജിക്കണം. അതുകൊണ്ടാണ് രോഹിത്. കുടുംബത്തെ വിട്ട് ടീമിനൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട രോഹിത് വളരെ അസ്വസ്ഥനായിട്ടാണ് ഈ ടൂർണമെന്റ് മുഴുവൻ കാണപ്പെട്ടത്.”
Read more
“കൊഹ്‌ലിയെ പോലെ ഒരു തിരിച്ചുവരവിന് രോഹിത്തിന് സാധിക്കുമെന്ന് തോന്നുന്നില്ല. അയാൾക്ക് അതിന് എന്തായാലും സാധിക്കില്ല. കാരണം അയാൾ വിരമിക്കലിനോട് ഒരുപാട് അടുത്തു.”