ഐപിഎലില്‍ ഈ സീസണില്‍ ഫോമിലേക്കുയരാത്ത താരങ്ങളില്‍ ഒരാളാണ് മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ്മ. ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് പോലും ഈ വര്‍ഷം മുംബൈയ്ക്കായി കളിക്കാന്‍ രോഹിതിന് സാധിച്ചിട്ടില്ല. വളരെ ചെറിയ സ്‌കോറുകളിലാണ് ഇതുവരെയുളള മത്സരങ്ങളില്‍ ഹിറ്റ്മാന്‍ പുറത്തായിട്ടുളളത്. മോശം ഫോമിനെ തുടര്‍ന്ന് ഒരു മത്സരത്തില്‍ രോഹിതിനെ ടീം ഇറക്കുകയും ചെയ്തിരുന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവരുടെ തട്ടകത്തിലാണ് മുംബൈയുടെ അടുത്ത മത്സരം. അഞ്ചില്‍ നാലും തോറ്റ മുംബൈ ടീമിന് ഈ മത്സരവും വളരെ നിര്‍ണായകമാണ്. പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തമെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിന് ജയിച്ചേ മതിയാവൂ.
അതേസമയം അടുത്ത മത്സരത്തിലെങ്കിലും രോഹിത് ഫോമിലേക്ക് ഉയരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പരീശീലന മത്സരങ്ങളില്‍ എല്ലാം വളരെ ആക്ടീവായാണ് താരത്തെ കാണിക്കുന്നത്. രോഹിതിന്റെതായി പുറത്തിറങ്ങിയ ഒരു പുതിയൊരു വീഡിയോയും രസകരമായിരുന്നു. ഡല്‍ഹി ഗ്രൗണ്ടില്‍ മുംബൈ താരങ്ങള്‍ പരിശീലനം നടത്തവേ ബൗണ്ടറിക്ക് പുറത്ത് നിന്ന് അത് വീക്ഷിക്കുകയായിരുന്നു രോഹിത്. പെട്ടെന്നാണ് ഗ്രൗണ്ടിലേക്ക് ശക്തമായ പൊടിക്കാറ്റ് വന്നത്. തുടര്‍ന്ന് ടീമംഗങ്ങളോട് പരിശീലനം മതിയാക്കി പെട്ടെന്ന് തിരിച്ചുകയറാന്‍ ആവശ്യപ്പെടുകയാണ് താരം.
Read more
ഇതിനിടെ തന്നെ ഉള്‍പ്പെടെ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ക്യാമറാമാനോടും രോഹിത് കയറിപോകാന്‍ ആവശ്യപ്പെടുന്നു. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായി അഞ്ച് തവണ കീരിടം നേടിയിട്ടുളള ചരിത്രമുളള ക്യാപ്റ്റനാണ് രോഹിത്. ഐപിഎലിന് പുറമെ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ ടീമിനായി ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം നേടി. അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിച്ച താരം എകദിനത്തിലും ടെസ്റ്റിലും തുടരുകയാണ്.