രോഹിത്തിനെ വേട്ടയാടി നിര്‍ഭാഗ്യം, കോഹ്‌ലി ശാപമായിരിക്കുമെന്ന് ആരാധകര്‍

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിരാട് കോഹ്ലിയെ മാറ്റി പകരം രോഹിത് ശര്‍മ്മയെ നിയമിച്ചതു മുതല്‍ ഇന്ത്യന്‍ ക്രിക്കറ്ര് ലോകം പ്രക്ഷുബ്ധമാണ്. കോഹ്ലി ബിസിസിഐയുടെ തീരുമാനത്തില്‍ അസ്വസ്ഥനാണെന്നും രോഹിത്തുമായി ശത്രുതയിലാണെന്നും തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പരിക്കേറ്റ് വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് പുറത്തായതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

മുംബൈയില്‍ നടന്ന പരിശീലന സെഷനിടെയേറ്റ പരിക്കാണ് രോഹിത്തിന് തിരിച്ചടിയായത്. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രാഘവേന്ദ്രയെറിഞ്ഞ ബോള്‍ കൈയ്ക്ക് കാണ്ടാണ് രോഹിത്തിന് പരിക്കേറ്റത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ രോഹിത്തിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചില താരങ്ങള്‍. കോഹ്‌ലി ശാപമാണ്, അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നിങ്ങനെയാണ് ആരാധകരുടെ പരിഹാസം.

Rohit Sharma: I want middle order to prepare for '10 for 3' situations

ഇതാദ്യമായല്ല ത്രോ ഡൗണ്‍ സ്പെഷ്യലിസ്റ്റായ രഘുവിനെ നേരിടവെ ഒരു ഇന്ത്യന്‍ താരത്തിനു പരിക്കേല്‍ക്കുന്നവത്. 2016ല്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയ്ക്കു രഘുവിനെതിരേ നെറ്റ്സില്‍ ബാറ്റിങ് പരിശീലനം നടത്തവെ കൈവിരലിനു പൊട്ടലേറ്റിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ എയെ നയിച്ച പ്രിയങ്ക് പഞ്ചാലിനെയാണ് രോഹിത്തിന് പകരം ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മാസം 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. 16ന് ടീം ദക്ഷിണാഫ്രിക്കയിലേക്കു തിരിക്കും. നിലവില്‍ ടെസ്റ്റ് പരമ്പരയില്‍  നിന്ന് മാത്രമാണ് രോഹിത്തിനെ മാറ്റി നിര്‍ത്തിയിരിക്കുന്നതെങ്കിലും പൂര്‍ണ്ണ ഫിറ്റല്ലെങ്കില്‍ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും താരത്തിന് നഷ്ടമാകും.