ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ vs ‘മിസ്റ്റർ ഫിക്സ്-ഇറ്റ് ഉടക്ക്’, രോഹിത് നായകൻ എന്ന നിലയിൽ പോരാ എന്ന് താരം; ആ സ്ഥാനത്തിന് കൂട്ടയടി

ഇന്ത്യൻ ടീം ഇപ്പോൾ പരിവർത്തന ഘട്ടത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. സീനിയർ താരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഭാവിയെക്കുറിച്ച് നിരവധി ചോദ്യങ്ങളുണ്ട്. ഇപ്പോഴത്തെ നിലയിൽ രോഹിത് ശർമ്മയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞു എന്ന തരത്തിൽ ഉള്ള വാർത്തകൾ വരുന്നുണ്ട്. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ രോഹിതിന് ഇതുവരെ ഓസ്‌ട്രേലിയയിൽ ഒരു മത്സരം പോലും ജയിക്കാനും സാധിച്ചിട്ടും ഇല്ല. ഈ പരമ്പരയിൽ ഇതുവരെ ഒരു മത്സരം ജയിച്ചത് ബുംറയുടെ ക്യാപ്റ്റൻസിയിൽ ആയിരുന്നു.

ഗൗതം ഗംഭീർ നടത്തിയ വാർത്താ സമ്മേളനത്തിൽ രോഹിത്തിന്റെ ഭാവിയെക്കുറിച്ചുള്ള കൃത്യമായ വെളിപ്പെടുത്തൽ ഉണ്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ രോഹിത് ചിലപ്പോൾ കളിക്കാൻ പോലും സാധ്യത ഇല്ല. പിച്ചിന്റെ സാഹചര്യം പരിഗണിച്ച് മാത്രമേ നായകൻ കളിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകു.

രോഹിത് ശർമ്മ ക്യാപ്റ്റൻസി ചുമതലകളിൽ നിന്ന് മാറിയാൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാകാനുള്ള സാധ്യതയിൽ ഏറ്റവും മുന്നിൽ വരുക. ഇന്ത്യൻ എക്‌സ്പ്രസിലെ ഒരു റിപ്പോർട്ട്, അനുസരിച്ച് ഗംഭീറും രോഹിതും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നു. ഇത് കൂടാതെ ശർമ്മ പോയാൽ നേതൃസ്ഥാനം ഏറ്റെടുക്കാൻ താൽപ്പര്യമുള്ള മറ്റ് കുറച്ച് കളിക്കാർ ഉണ്ടെന്നാണ്. ‘മിസ്റ്റർ ഫിക്സ്-ഇറ്റ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരു താരത്തിനാണ് ക്യാപ്റ്റൻസി ഏറ്റെടുക്കാൻ ആഗ്രഹം ഉള്ളത്. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ആ താരം അസ്വസ്ഥൻ ആണെന്നും റിപ്പോർട്ടിൽ പറയുന്നു .

മിസ്റ്റർ ഫിക്സ്-ഇറ്റ് ആരാണെന്ന് ചർച്ചകൾ സജീവമാണ്. വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ എന്നിവരുടെ പേരുകൾ ആണ് ഉയർന്നുവരുന്നത്. ഇതിൽ തന്നെ കോഹ്‌ലിയാണ് മിസ്റ്റർ ഫിക്സ് ഇറ്റ് എന്ന് കൂടുതൽ ആരാധകർ പറയുന്നു.