2024 ഇൽ നടന്ന ടി 20 ലോകകപ്പ് ഫൈനലിൽ ഹെൻറിച്ച് ക്ലാസനെ പുറത്താക്കാനുള്ള തന്ത്രം പറഞ്ഞ രോഹിത് ശർമ്മയുടെ മികവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഹാർദിക് പാണ്ട്യ. ഫൈനലിൽ ഇന്ത്യക്കെതിരെ തകർപ്പൻ പ്രകടനമാണ് ഹെൻറിച്ച് ക്ലാസൻ കാഴ്ച വെച്ചത്. തുടർന്ന് ഇന്ത്യയുടെ ട്രോഫി പ്രതീക്ഷ അസ്തമിക്കുകയും ചെയ്യ്തു. അവസാന നിമിഷം സ്പിൻ ബോളിങ് മാറ്റി പേസ് ബോളിങ് കൊണ്ട് വന്നതിലൂടെയാണ് ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായത്.
തകർത്തടിച്ച ഹെൻറിച്ച് ക്ലാസനെ പുറത്താക്കിയതിലൂടെ സൗത്ത് ആഫ്രിക്കയുടെ അടിത്തറയിളകി. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഹെൻറിച്ച് 24 പന്തിൽ നിന്ന് 26 റൺസ് മാത്രം മതിയെന്നിരിക്കെയായിരുന്നു വിക്കറ്റ് തെറിച്ചത്. അതിനു കാരണം രോഹിത് ശർമയുടെ തന്ത്രമാണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ഹാർദിക് പാണ്ട്യ.
ഹാർദിക് പാണ്ട്യ പറയുന്നത് ഇങ്ങനെ:
” സ്റ്റംപിലേക്ക് ലക്ഷ്യം വെച്ചുള്ള ഏത് പന്തും അടിച്ചുപറത്താൻ ക്ലാസൻ തയ്യാറായിരുന്നു. കുറച്ച് വൈഡായുള്ള പന്ത് എറിയുന്നതാവും ഉചിതമെന്നും രോഹിത് എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ കാല്‍ അല്‍പ്പം ലെഗ് സൈഡിലേക്കായിരുന്നു കാണപ്പെട്ടത്. അതുകൊണ്ടു തന്നെ അവിടേക്കാണ് ക്ലാസെന്‍ ഷോട്ട് കളിക്കാന്‍ പോവുന്നതെന്നും മനസ്സിലായി. റണ്ണപ്പിന് തൊട്ടുമുൻപ് ക്ലാസെനെ നോക്കിയതിന് ശേഷം ഞാനൊരു വൈഡ് സ്ലോ ബോളാണ് എറിയുന്നതെന്നു രോഹിത്തിനോട് പറഞ്ഞു. അതിലൂടെ കീപ്പർ ക്യാച്ച് ആയി അദ്ദേഹം പുറത്തായി” ഹാർദിക് പാണ്ട്യ പറഞ്ഞു.