രോഹിത്തിന് സുഖമില്ല, മുംബൈയ്ക്ക് അപ്രതീക്ഷിത നായകന്‍; അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അരങ്ങേറ്റം

മുംബൈ ഇന്ത്യൻസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിൽ മുംബൈയെ നയിക്കാൻ രോഹിത് ഇല്ല. സ്റ്റാൻഡ് ഇൻ നായകനായി എത്തിയ സൂര്യകുമാർ യാദവാണ് രോഹിതിന് വയറു വേദന ആണെന്ന കാര്യം സ്ഥിതീകരിച്ചത്. മുംബൈ ഇന്ത്യൻസിന്റെ ഭാവി നായകൻ എന്ന നിലയിൽ കരുതപ്പെടുന്ന സൂര്യകുമാറിന് എന്തായാലും ആദ്യം മത്സരത്തിൽ തന്നെ ടോസ് ഭാഗ്യം സൂര്യകുമാറിനെ തുണച്ചു, മുംബൈ ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്തു.

മുംബൈ ആരാധകർക്ക് രോഹിത് കളിക്കുന്നില്ല എന്നുള്ളത് നിരാശപ്പെടുത്തുന്ന കാര്യം ആണെങ്കിലും അവർ ഏറെ നാളായി കാത്തിരുന്ന ഒരു അരങ്ങേറ്റം ഇന്ന് ഉണ്ടാകും. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ 2 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ന്  ആദ്യ മത്സരത്തിൽ ഇറങ്ങും.

Read more

എന്തായാലും തന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന സൂര്യകുമാർ യാദവിന് ഇന്ന് മുംബൈയെ ജയിപ്പിക്കാൻ സാധിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.