വരാനിരിക്കുന്ന ഐപിഎല്ലിലും ട്വന്റി20 ലോകകപ്പിലും എതിരാളികള്‍ക്ക് കനത്ത താക്കീതുമായി വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ റോവ്മാന്‍ പവല്‍. ക്രിസ് ഗെയില്‍ ടീമില്‍ നിന്നും പുറത്താണെങ്കിലും താന്‍ ഗെയ്‌ലിന്റെ മറ്റൊരു പതിപ്പാണെന്ന് കൃത്യമാ സൂചന നല്‍കിക്കൊണ്ട് ഇംഗ്‌ളണ്ടിനെതിരേയുള്ള ട്വന്റി20 പരമ്പരയില്‍ അരങ്ങേറ്റ മത്സരത്തില്‍ പവല്‍ നടത്തിയത് തകര്‍പ്പന്‍ വെടിക്കെട്ട്.
പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 53 പന്തില്‍ സെഞ്ച്വറിയടിച്ച പവലിന്റെയും അര്‍ദ്ധശതകം നേടിയ നിക്കോളാസ് പൂരന്റെയും മികവില്‍ വെസ്റ്റിന്‍ഡീസ് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി. 53 പന്തില്‍ 4 ഫോറും 10 സിക്‌സും അടക്കം 107 റണ്‍സാണ് പവല്‍ അടിച്ചു കൂട്ടിയത്. 43 പന്തില്‍ 4 ഫോറും 5 സിക്‌സും അടക്കം 70 നിക്കോളാസ് പൂരനും നേടി.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 5 വിക്കറ്റിന് 224 റണ്‍സാണ് ഇംഗ്‌ളണ്ടിന് മുന്നിലേക്ക് വെച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റിന് 204 റണ്‍സില്‍ അവസാനിച്ചു. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍്ന്ന പവല്‍ പുരാന്‍ സഖ്യം കൂട്ടിച്ചേര്‍ത്തത് 122 റണ്‍സ് ആയിരുന്നു. പ്രമുഖ താരങ്ങളുടെ പരുക്കും റൊട്ടേഷന്‍ പോളിസിയും മൂലം 5 മാറ്റങ്ങളുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ പരിചയസമ്പത്തു കുറഞ്ഞ ടീമിന് വിന്‍ഡീസ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം എത്തിപ്പിടിക്കാനുമായില്ല. ഇതോടെ പരമ്പര 2-1 ന് വെസ്റ്റിന്‍ഡീസ് പിടിച്ചു.
പരമ്പരയില്‍ ആദ്യമായിട്ടാണ് പവലിന് കളിക്കാന്‍ അവസരം കിട്ടിയത്. അത് പവല്‍ ശരിക്കും മുതലെടുത്തപ്പോള്‍ എല്ലാ ഇംഗ്ലിഷ് ബൗളര്‍മാര്‍ക്കും കനത്ത ശിക്ഷ കിട്ടി. ജോര്‍ജ്ജ് ഗാര്‍ട്ടന്‍ നാലു ഓവറില്‍ 57 റണ്‍സാണ് വഴങ്ങിയത്. ടൈമാല്‍ മില്‍സ് നാല് ഓവറില്‍ 52 റണ്‍സും ലിവിംഗ്‌സ്റ്റണ്‍ 42 റണ്‍സും വഴങ്ങി. പവലിന്റെ ഒരു സിക്‌സര്‍ 100 മീറ്റര്‍ മാര്‍ക്കും കടന്നു. പക്ഷേ 20 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. ഇംഗളണ്ടും ശക്തമായി തിരിച്ചടിച്ചെങ്കിലും ഒമ്പതു വിക്കറ്റിന് 204 റണ്‍സേ എടുക്കാനായുള്ളൂ.
Read more
കഴിഞ്ഞ മത്സരത്തില്‍ ഇംഗ്‌ളണ്ടിനോട് ഒരു റണ്‍സിന് വെസ്റ്റിന്‍ഡീസ് തോറ്റിരുന്നു. ഇതിന്റെ ക്ഷീണം തീര്‍ക്കുന്നതായിരുന്നു മൂന്നാം മത്സരത്തില്‍ വിന്‍ഡീസിന്റെ പ്രകടനം. ഈ മത്സരത്തിലും വിന്‍ഡീസിന്റെ വെടിക്കെട്ട് കണ്ടിരുന്നു അവസാന ഓവറില്‍ 30 റണ്‍സ് വേണമെന്നിരിക്കെ മൂന്ന് സികസറുകളും രണ്ടു ഫോറുമായി എടുക്കാനായത് 28 റണ്‍സായിരുന്നു.