തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ത്യന്‍ താരം സുരേഷ് റെയ്ന വിരമിക്കല്‍ പ്രഖ്യാപിച്ചത്. കരിയറില്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് 33ാം വയസ്സില്‍ റെയ്ന കളി മതിയാക്കിയത്. എന്നാല്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് റെയ്ന മടങ്ങിയെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പേസര്‍ ആര്‍.പി സിംഗ്.
“ജൂനിയര്‍ ക്രിക്കറ്റില്‍ റെയ്നയോടൊപ്പം ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. റെയ്നയുടെ വിരമിക്കലിനെക്കുറിച്ച് പറയുമ്പോള്‍ അതു വളരെ നേരത്തേ ആയിപ്പോയെന്നാണ് അഭിപ്രായം. ശാരീരികമായി താന്‍ എത്ര മാത്രം ഫിറ്റാണെന്ന് ഓരോരുത്തരും വ്യക്തിപരമായി സ്വയം ചിന്തിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താനുള്ള സാധ്യതയെക്കുറിച്ചും താരം ഗൗരവമായി ആലോചിക്കണം. ഇതാവാം റെയ്നയുടെ തീരുമാനത്തിനു പിന്നിലെന്നാണ് എനിക്കു തോന്നുന്നത്.”
“യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലില്‍ തിളങ്ങിയാല്‍ റെയ്ന വിരമിക്കല്‍ പിന്‍വലിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഐ.പി.എല്ലില്‍ റെയ്നയ്ക്ക് ഇത്തവണ 1000ത്തിന് അടുത്ത റണ്‍സ് റെയ്നയ്ക്കു നേടാന്‍ കഴിയില്ലെന്നു ആര്‍ക്കറിയാം. എങ്കിലും വിരമിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ ഒരുപാട് ഇതേക്കുറിച്ച് ചിന്തിക്കും. റെയ്നയും പല കാര്യങ്ങളെക്കുറിച്ചും ഒരുപാട് ആലോചിച്ച ശേഷമായിരിക്കും ഈ തീരുമാനമെടുത്തിരിക്കുക. ചിലപ്പോള്‍ യുവരാജ് സിംഗിനെപോലെ റെയ്നയും വിദേശ ലീഗുകളില്‍ കളിക്കില്ലെന്നു ആരുകണ്ടു? അങ്ങനെ കളിക്കുന്നതില്‍ ഒരു തെറ്റുമില്ല.” ആര്‍പി സിംഗ് അഭിപ്രായപ്പെട്ടു.
Read more
മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മുപ്പത്തിമൂന്നുകാരനായ റെയ്നയും വിരമിക്കുന്നതായി അറിയിച്ചത്. 2018- ന് ശേഷം ഇന്ത്യന്‍ ജഴ്സിയില്‍ കളിക്കാന്‍ റെയ്നയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.