ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തുന്ന സഞ്ജു സാംസണിനെ പിന്തുണച്ച് സഞ്ജയ് മഞ്ജരേക്കര്‍. പ്രതിഭയുടെ കാര്യത്തില്‍ സഞ്ജു എന്നും മുന്നിലാണെന്ന് പറഞ്ഞ മഞ്ജരേക്കര്‍ ഒന്നോ രണ്ടോ മോശം ഇന്നിംഗ്സുകൊണ്ട് ഇത്തരം താരങ്ങളെ ഒരിക്കലും തള്ളിക്കളയാനാവില്ലെന്ന് പറഞ്ഞു.
ടി20 പ്രതിഭയുടെ കാര്യത്തില്‍ സഞ്ജു എന്നും മുന്നിലാണ്. ഫോമിലുള്ളപ്പോള്‍ അവന്‍ സൃഷ്ടിക്കുന്ന ഇംപാക്ട് എത്രത്തോളം വലുതാണെന്ന് നോക്കുക. മൂന്ന് സെഞ്ച്വറികളാണ് സമീപകാലത്തായി അവന്‍ നേടിയത്.
ടീമിനെ എത്ര തവണ വിജയത്തിലേക്കെത്തിക്കാന്‍ അവന് സാധിച്ചു. ഇത്തരത്തിലുള്ള താരങ്ങളെ ഒന്നോ രണ്ടോ മോശം ഇന്നിംഗ്സുകൊണ്ട് തള്ളിക്കളയാനാവില്ല. ഇത് ടി20 ക്രിക്കറ്റിന്റെ സ്വഭാവികമായ ശൈലിയാണ്. ഒരു മികച്ച ഇന്നിംഗ്സുകൊണ്ട് തിരിച്ചുവരാന്‍ സഞ്ജുവിന് സാധിക്കും.
Read more
മികച്ചൊരു പ്രകടനംകൊണ്ടുതന്നെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജുവിന് സാധിക്കും. നിലവിലെ സഞ്ജു സാംസണ്‍ വളരെ പക്വതയോടെ കളിക്കുന്നവനാണ്. കൂടുതല്‍ അവസരവും പിന്തുണയും നല്‍കണം- സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.