ഇന്ത്യൻ പ്രീമിയർ ലീഗിലെയും (ഐപിഎൽ) ആഭ്യന്തര ക്രിക്കറ്റിലെയും പ്രകടനങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മുൻ സെലക്ടർ സുനിൽ ജോഷി വിക്കറ്റ് കീപ്പർ-ബാറ്റർ ജിതേഷ് ശർമ്മയെ ടീം ഇന്ത്യയിലേക്ക് തിരഞ്ഞെടുത്തതിനെ ന്യായീകരിച്ചു. പഞ്ചാബ് കിംഗ്‌സിനായി ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് 165.97 സ്‌ട്രൈക്ക് റേറ്റിലും 26.56 ശരാശരിയിലും 239 റൺസാണ് 29കാരൻ നേടിയത്.
ഇന്ത്യൻ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കുന്നതിനിടയിൽ, പിബികെഎസിന്റെ സ്പിൻ ബൗളിംഗ് പരിശീലകനായി സേവനമനുഷ്ഠിക്കുന്ന ജോഷി, മറ്റ് വിക്കറ്റ് കീപ്പറുമാരെക്കാൾ വളരെ മുന്നിലാണ് ജിതേഷിന്റെ സ്ഥാനം എന്നും പറഞ്ഞു.
“ജിതേഷ് വളരെ മികച്ചവനാണ്. അദ്ദേഹത്തിന്റെ നിലവാരം സഞ്ജുവിനേക്കാൾ മികച്ചതാണ്. കഴിഞ്ഞ 18 മാസങ്ങളിൽ അദ്ദേഹം ആഭ്യന്തര, ഐപിഎൽ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചു, അതാണ് അദ്ദേഹം മുന്നിൽ നിൽക്കുന്നത്. ” ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ധരിച്ച് ജോഷി പറഞ്ഞു.
Read more
“കഴിഞ്ഞ ടി20 പരമ്പരയിൽ ജിതേഷ് നേരത്തെ തന്നെ ടീമിലുണ്ടായിരുന്നു. കിട്ടുന്ന അവസരത്തിൽ നല്ല പ്രകടനം നടത്താനും അദ്ദേഹത്തിന് സാധിക്കുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.