ബുധനാഴ്ച അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20യിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയത്തിനിടെ, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ വിവിധ ഭക്ഷകൾ കൈകാര്യം ചെയ്ത് ആരാധകരെയും കമന്ററി ബോക്സിനെയും ഒരുപോലെ ഞെട്ടിച്ചു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 2-0ന് മുന്നിലെത്തിയ ഇന്ത്യ 86 റൺസിൻ്റെ വിജയത്തോടെ പരമ്പര ഉറപ്പിച്ചു. ബാറ്റിംഗിൽ നിരാശപ്പെടുത്തിയ സഞ്ജു ഫീൽഡിങ്ങിൽ അസാദ്യ മികവാണ് പുലർത്തിയത്.
ബംഗ്ലാദേശ് റൺ വേട്ടയുടെ 11-ാം ഓവറിൽ റിയാൻ പരാഗ് ബൗൾ ചെയ്യാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം നടന്നത്. ഓവറിൻ്റെ അവസാന പന്തിന് മുമ്പ്, വരുൺ ചക്രവർത്തിയുമായി തമിഴിൽ സംസാരിച്ചിരുന്ന സാംസൺ, പരാഗിനെ പ്രചോദിപ്പിക്കുന്നതിനായി ബംഗാളിയിലേക്ക് സഞ്ജു ഭാഷ മാറ്റി . “ഖുബ് ഭലോ!” എന്നാണ് സഞ്ജു പറഞ്ഞത്. ബംഗാളിയിൽ “വളരെ നല്ലത്” എന്നാണ് പദം അർത്ഥമാക്കുന്നത്. മഹ്മൂദുള്ള സിംഗിൾ എടുത്തതിന് ശേഷം സ്റ്റമ്പിന് പിന്നിൽ നിന്ന് സഞ്ജു പറഞ്ഞ ഈ വാചകത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. എന്തായാലും സഞ്ജുവിന്റെ ഈ ബംഗാളി ഇന്ത്യയെയും പരാഗിനെയും ഒരുപോലെ സഹായിച്ചു. സിംഗിൾ എടുത്ത ശേഷം സ്ട്രിക്കിൾ എത്തിയത് മെഹിദി ഹസൻ മിറാസ് ആയിരുന്നു,.
കമൻ്റേറ്റർ സുനിൽ ഗവാസ്കർ സാംസണ് വിവിധ ഭാക്ഷകളിൽ സംസാരിക്കുന്ന കഴിവിനെ പുകഴ്ത്തി. ഇതൊരു അസാദ്യ കഴിവാണെന്ന് പറയുകയും ചെയ്തു. ബംഗ്ലാദേശിയായ മിറാസിന് ബംഗാളി ഭാഷ നന്നായി അറിയാം. എന്തായാലും സഞ്ജു പദം പ്രയോഗിച്ചതിന് തൊട്ടുപിന്നാലെ പരാഗിൻ്റെ തുടർന്നുള്ള ഡെലിവറി താരം മിസ്ജഡ്ജ് ചെയ്തതോടെ താരത്തിന് പിഴച്ചു. ക്രീസിൽ നിന്ന് ഇറങ്ങിയ താരത്തിന്റെ സിക്സ് അടിക്കാനുള്ള ശ്രമം പാളിയതോടെ ലോംഗ് ഓഫിൽ ക്യാച്ച് നേടി രവി ബിഷ്ണോയി താരത്തെ മടക്കി.
അതേസമയം 10 റൺ മാത്രമെടുത്ത് ബാറ്റിംഗിൽ വലിയ സംഭാവന ചെയ്യാതെ മടങ്ങിയ താരത്തിന് വമ്പൻ വിമർശനമാണ് കിട്ടുന്നത്.
Sanju Samson showcasing his ‘Khub Bhalo’ Bengali skills to Riyan Parag.#INDvBAN #IndianCricketTeam pic.twitter.com/4AiU9jlZ6T
— Sauradeep Ash (@TiyasArsenalKK) October 10, 2024
Read more