ദാവീദിനെ വീഴ്ത്തിയ ഗോലിയാത്ത്, ഇനി സെനിന്റെ കാലം

ക്രീസിൽ നിൽക്കുന്നത് സാക്ഷാൽ മാർക്കസ് സ്റ്റോയ്നിസ്, അന്താരാഷ്ട്ര ക്രിക്കറ്റിലും പ്രീമിയർ ലീഗിലും ഒരുപാട് മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ചവൻ. ലീഗിൽ പരാജയത്തിന്റെ തീരത്തുനിന്നും ഒരുപാട് മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ച മാർക്കസിനെ ഇന്നലെ വീഴ്ത്തിയത് കുൽദീപ് സെൻ എന്ന അരങ്ങേറ്റക്കാരനാണ്. ദാവീദിനെ വീഴ്ത്തിയ ഗോലിയാത്തിനെ പോലെയായിരുന്നു മത്സരശേഷം കുൽദീപ് സെൻ നിന്നത്.

രാജസ്ഥാൻ ജയിക്കുമെന്ന് ഉറച്ച മത്സരത്തിൽ അവസാന ഓവറുകളിൽ സ്റ്റോയ്നിസ് എത്തിയതോടെ കളി മാറി. പ്രസീദ് കൃഷ്ണ എറിഞ്ഞ 19 ആം 19 റൺസാണ് താരം നേടിയത്.  ഇതോടെ അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് മതിയെന്ന അവസ്ഥ വന്നു. പ്രധാന ബൗളറുമാർ എല്ലാം കോട്ട തീർത്താൽ കുൽദീപിനായിരുന്നു അവസാന ഓവറിൽ സ്കോർ പ്രതിരോധിക്കാൻ, സ്റ്റോയ്നിസ് ഇപ്പോൾ കാളി തീർക്കും എന്ന് പ്രതീക്ഷിച്ചവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് തകർപ്പൻ ബൗളിംഗാണ് സെൻ നടത്തിയത്.

ഓവറിൽ സ്റ്റോയ്നിസിനെതിരെ 3 ഡോട്ട് ബോൾ എറിഞ്ഞാണ് റോയൽസിന്റെ ജയം ഉറപ്പിച്ചത്. അവസാന 2 ബോളുകൾ ബൗണ്ടറി ലൈൻ കടന്നെങ്കിലും അത് മതിയായിരുന്നില്ല സൂപ്പർ ഫിനിഷർക്ക് ടീമിനെ വിജയിപ്പിക്കാൻ. രാജസ്ഥാൻ ആരാധകരുടെ ആവേശത്തിനിടയിൽ ചെറിയ പുഞ്ചിരിയയോടെ ഗ്രൗണ്ടിൽ നിന്ന കുൽദീപിന്റെ മുഖഭാവം ഇങ്ങനെ പറയുന്നുണ്ടായിരുന്നു- എനിക്ക് ഇനിയും ഒരുപാട് തെളിയിയ്ക്കാനുണ്ട്. ഐപിഎൽ 2022 മെഗാ ലേലത്തിൽ നിന്ന് 20 ലക്ഷം രൂപയ്ക്കാണ് യുവ വലംകൈ ഫാസ്റ്റ് ബൗളറെ ആർആർ സ്വന്തമാക്കിയത്. 2019-ൽ മുംബൈയ്‌ക്കെതിരെ ടി20 അരങ്ങേറ്റം കുറിച്ച 25-കാരൻ, ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശ് സംസ്ഥാന ടീമിന്റെ താരമാണ്.

Read more

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ബൗളിംഗ് പ്രകടനമാണ് കുൽദീപ് സെന്നിന് ഐപിഎല്ലിലേക്കുള്ള പാത ഒരുക്കിയത്. വേഗതയും അവസാന ഓവർ എറിയാനുള്ള കഴിവും താരത്തെ രാജസ്ഥാൻ ടീമിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു . അരങ്ങേറ്റക്കാരന്റെ ഭയം ഇല്ലാതെ അവസാന ഓവർ എറിഞ്ഞ താരത്തിന്റെ ആ കൂൾ രീതി വരും മത്സരങ്ങളിലും തുടർന്നാൽ ബോൾട്ടിനും, കൃഷ്നക്കും വലിയ പിന്തുണ ആകാൻ താരത്തിന് സാധിക്കും.