IPL 2025: 25 കോടിയിലധികം രൂപ ഇപ്പോൾ തന്നെ അവനായി മാറ്റിവെക്കുക, ബാക്കി താരങ്ങളെ അത് കഴിഞ്ഞിട്ട് മേടിക്കാം; ആർസിബിക്ക് ഉപദേശവുമായി ആകാശ് ചോപ്ര

ഐപിഎൽ 2025 ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ (ആർസിബി) ടാർഗെറ്റുചെയ്‌ത ബിഡിങ്ങിൽ ഒരാളായി ഋഷഭ് പന്ത് ഉണ്ടാകുമെന്ന് ആകാശ് ചോപ്ര. വിക്കറ്റ് കീപ്പർ-ബാറ്ററെ ടീമിലെടുക്കാനുള്ള അമിതമായ തുക നൽകാൻ ഫ്രാഞ്ചൈസി തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വിരാട് കോഹ്‌ലി (21 കോടി രൂപ), രജത് പട്ടീദാർ (11 കോടി രൂപ), യാഷ് ദയാൽ (5 കോടി രൂപ) എന്നീ മൂന്ന് താരങ്ങളെ മാത്രമാണ് ലേലത്തിന് മുമ്പ് ആർസിബി നിലനിർത്തിയത്. സ്ക്വാഡിലെ ബാക്കിയുള്ളവരെ കൂട്ടിച്ചേർക്കാൻ അവർക്ക് 83 കോടി രൂപ ബാക്കിയുണ്ട്. തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കുവെച്ച വീഡിയോയിൽ, പന്തിനെ വാങ്ങാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വലിയ തുക കരുതിവെക്കണം എന്ന് മുൻ ഇന്ത്യൻ ഓപ്പണർ അഭിപ്രായപ്പെട്ടു.

“ആർസിബി കളിക്കുന്ന ഹോം ഗ്രൗണ്ടിന്റെ വലുപ്പം നോക്കിയാൽ നമുക്ക് ഒരു കാര്യം മനസിലാകും. ഈ ഗ്രൗണ്ട് ബാറ്റർമാരെ പിന്തുണക്കുന്ന ട്രക്കാണ്. നല്ല രീതിയിൽ നോക്കി കളിച്ചാൽ റൺ യദേഷ്ടം സ്കോർ ചെയ്യാം. അവിടെ പന്തിനെ പോലെ ഒരു താരം വന്നാൽ അത് നൽകുന്നത് ഇരട്ടി ബോണസ് ആയിരിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിനായി 25 കോടി രൂപയിലധികം മാറ്റിവെക്കുക .”

അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ:

“നിങ്ങൾക്ക് ഋഷഭ് പന്തിനെ ആവശ്യമില്ലാത്ത അവസ്ഥ വന്നാൽ ആർസിബിക്ക് രാഹുലിനായി ശ്രമിക്കാം. അവൻ ലോക്കൽ ബോയ് ആണ്അ. സാഹചര്യങ്ങൾ നന്നായി അവനറിയാം. അവനെയും കൂടെ കൂട്ടാൻ ശ്രമിക്കാം. ഈ ടീം ശ്രേയസ് അയ്യർക്ക് വേണ്ടി ഇത്ര ആക്രമണോത്സുകമായി പോകുമെന്ന് ഞാൻ കരുതുന്നില്ല.” അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചു.