ഇന്ത്യയുടെ ലോകകപ്പ് നേട്ടം ഗാലറിയില്‍ ആഘോഷിച്ചത് ഷാജി പാപ്പന്‍ സ്‌റ്റൈലില്‍ ; ആവേശം വിതറി മലയാളികള്‍

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ കപ്പയുര്‍ത്തിയപ്പോള്‍ ഗാലറിയില്‍ ഷാജി പാപ്പന്‍ സ്‌റ്റൈലില്‍ ആവേശം വിതറി മലയാളികള്‍. മികവാര്‍ന്ന പ്രകടനം നടത്തി വിജയം നേടിയ ടീമിനെ ന്യൂസീലന്‍ഡിലെ മൗണ്ട് മഗ്‌നുയി സ്റ്റേഡിയത്തിലെത്തിയാണ് ഷാജി പാപ്പന്‍ സ്‌റ്റൈലില്‍ മലയാളി സംഘം പ്രോത്സാഹപ്പിച്ചത്.

തിയേറ്ററില്‍ ആവേശം വിതറിയ ആട് രണ്ടിലെ ജയസൂര്യയുടെ വേഷത്തിലാണ് സംഘമെത്തിയത്. കറുപ്പ് ഷര്‍ട്ടും ചുവപ്പും പച്ചയും നിറമുള്ള മുണ്ടുമാണ് സംഘത്തിന്റെ വേഷം. ഇതിനു പുറമെ സംഘത്തിന്റെ ആഘോഷപ്രകടനത്തില്‍ ചെണ്ടയും ഇടംപിടിച്ചിരുന്നു. ഓസീസിന്റെ വിക്കറ്റും ഇന്ത്യയുടെ വിജയും ഗാലറിയില്‍ ഇവര്‍ ചെണ്ടകൊട്ടിയാണ് സ്വീകരിച്ചത്.

Read more

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ നാലാം ലോകകിരീടം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റിന് മറികടക്കുകയായിരുന്നു.