ശ്രീലങ്കയ്‌ക്ക് എതിരേയുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനിറങ്ങിയതോടെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മയുടെ തൊപ്പിയില്‍ മറ്റൊരാു പൊന്‍ തൂവല്‍ കൂടി. ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ രണ്ടാമത്തെ മത്സരത്തില്‍ ഇറങ്ങിയപ്പോള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ ടി20 മത്സരം കളിച്ച താരമെന്ന പദവിയാണ് ഇന്ത്യന്‍ നായകനെ തേടി വന്നിരിക്കുന്നത്.
പാകിസ്‌താന്റെ ഷൊയബ് മാലിക്കിനെയാണ് രോഹിത്‌ശര്‍മ്മ മറികടന്നിരിക്കുന്നത്. ശ്രീലങ്കയ്‌ക്ക് എതിരേ ധര്‍മ്മശാലയില്‍ മൂന്നാം മത്സരത്തിലാണ് രോഹിത് ഈ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. ഈ മത്സരത്തോടെ ട്വന്റി20 യില്‍ രോഹിതിന്റെ പേരില്‍ 125 മത്സരങ്ങളായി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ 100 ടിട്വന്റി മത്സരം കളിച്ചിട്ടുള്ള ഏകയാളും രോഹിതാണ്. മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനി 98 ടിട്വന്റി മത്സരമാണ് ഇന്ത്യയ്‌ക്കായി കളിച്ചിട്ടുള്ളത്.
Read more
രോഹിത് ശര്‍മ്മയ്‌ക്കും ഷൊയബ് മാലിക്കിനും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത് മൊഹമ്മദ് ഹഫീസാണ്. ഇംഗ്‌ളണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗന്‍ ബംഗ്‌ളാദേശിന്റെ മഹ്മദുള്ള എന്നിവരാണ് നാലിലും അഞ്ചിലും. ഹഫീസിന്റെ പേരില്‍ 119 മത്സരവും മോര്‍ഗന്റെ പേരില്‍ 115 മത്സരങ്ങളും മഹ്മദുള്ളയുടെ പേരില്‍ 113 കളിയുമാണ് ഉള്ളത്. ആദ്യ രണ്ടു മത്സരം ജയിച്ചപ്പോള്‍ തന്നെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ മത്സരം 62 റണ്‍സിന് നേടിയ ഇന്ത്യ രണ്ടാം മത്സരം ഏഴുവിക്കറ്റിനും വിജയിച്ചിരുന്നു.