ഞെട്ടിച്ച് സഞ്ജുവിന്റെ ഭാര്യ, ഇതിനെക്കാൾ വലിയ പ്രചോദനം ഇനി കിട്ടാനില്ല; ട്രാൻസ്ഫർമേഷൻ അറ്റ് പീക്ക് കണ്ട് ഞെട്ടി ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിൻ്റെ ഭാര്യ ചാരുലത രമേഷ് അടുത്തിടെ തൻ്റെ സോഷ്യൽ മീഡിയയിൽ ഒരു അതിശയകരമായ ട്രാൻസ്‌ഫർമേഷൻ ആരാധകരെ അമ്പരപ്പിച്ചിരിക്കയാണ്. 2018 ഡിസംബറിൽ അഞ്ച് വർഷത്തെ ഡേറ്റിംഗിന് ശേഷം വിവാഹിതരായ ദമ്പതികൾ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ്.

തൻ്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ചാരുലത പുതുവർഷത്തിൽ ആളുകൾക്ക് വലിയ രീതിയിൽ ഉള്ള പ്രജോദനമാണ് നൽകിയിരിക്കുന്നത്. അവൾ പോസ്റ്റിന് ഇങ്ങനെ അടിക്കുറിപ്പ് നൽകി: “ഈ വീഡിയോ പോസ്റ്റ് ചെയ്യാൻ ഞാൻ രണ്ടുതവണ ആലോചിച്ചു. മെലിയുന്നതാണ് ഏറ്റവും വലിയ സംഭവം എന്നൊന്നും പറഞ്ഞ് വെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ ചിലപ്പോൾ തടിക്കും, മെലിയും, നിറം മാറും, സ്വയം സ്നേഹിക്കുക. 2025 നെ സന്തോഷത്തോടെ കാണുക.” സഞ്ജുവിന്റെ ഭാര്യ കുറിച്ചു.

അതേസമയം അടുത്തിടെ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഇന്ത്യൻ ആരാധകർ ഏറ്റവും അധികം ചർച്ചയാക്കിയ കാര്യം. ഇരുവരും ബോർഡർ ഗവാസ്‌ക്കർ പരമ്പരയിൽ മോശം പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണിത്. കൂടാതെ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രോഹിത് ശർമ്മ എന്നിവർക്ക് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ വിശ്രമം നൽകാൻ ബിസിസിഐ ആലോചിക്കുന്നതായി ചില റിപ്പോർട്ടുകൾ ഉയർന്നിരുന്നു.

ഫെബ്രുവരി 6 ന് ആരംഭിക്കുന്ന ഇന്ത്യൻ പര്യടനത്തിന് ഇംഗ്ലണ്ട് എത്തുമ്പോൾ അത് ഇന്ത്യയെ സംബന്ധിച്ച് ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പുള്ള അവസാന ഏകദിന പരമ്പര ആയിരിക്കും. സൂപ്പർ താരങ്ങൾക്ക് വിശ്രമം കൊടുക്കുമെന്നുള്ള വാർത്തകൾ ഉയരുമ്പോൾ അത് യുവതാരങ്ങളെ സംബന്ധിച്ച് നല്ല വാർത്തയാണ്.

രോഹിത് ശർമ്മയെ ഇംഗ്ലണ്ട് ഏകദിനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയാൽ, രോഹിതിന് പകരക്കാരനായി സഞ്ജു സാംസണെ ഇന്ത്യ ഇറക്കിയേക്കും. രാജസ്ഥാൻ റോയൽസ് നായകൻ 2024-ൽ T20I-കളിൽ മികച്ച പ്രകടനം നടത്തി, ഹിറ്റ്മാൻ്റെ ഒത്ത പകരക്കാരൻ ആകാൻ പറ്റിയ ഓപ്ഷൻ ആണ് താരം.