പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം അഫ്ഗാനിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 ഐ പരമ്പരയുടെ ഭാഗമല്ല, എന്നിട്ടും അദ്ദേഹം കമന്ററി ബോക്സിൽ രൂക്ഷമായ ഒരു തർക്കത്തിന്റെ ഭാഗമായി. ഞായറാഴ്ച അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ടി20യിൽ, ബാബറിന്റെ ‘സ്ട്രൈക്ക്-റേറ്റ്’ വീണ്ടും കമന്ററി ബോക്സിൽ ചർച്ചയായി, ഇത് സൈമൺ ഡൂളും ആമർ സൊഹൈലും തമ്മിലുള്ള തീവ്രമായ ചർച്ചയ്ക്ക് കാരണമായി.
രണ്ട് മുൻ ക്രിക്കറ്റ് താരങ്ങളും ഒരാൾ ബാബറിനെ അനുകൂലിച്ചും മറ്റൊരാൾ പ്രതികൂലിച്ചുമാണ് സംസാരിച്ചത്. സ്ട്രൈക്ക് റേറ്റുകളാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ഡൂൾ പറഞ്ഞപ്പോൾ, സൊഹൈൽ ശരശരിയിലാണ് കാര്യം എന്ന രീതിയിലാണ് സംസാരിച്ചത്. ഇരുവരും തമ്മിലുള്ള ചർച്ച വൈറലായ ഒരു വീഡിയോയ്ക്ക് കാരണമായി, അത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
ബാബറിനെക്കുറിച്ച് ഉറച്ച അഭിപ്രായം പറഞ്ഞ ഡൂൾ അദ്ദേഹത്തെ മൂന്നാം നമ്പറിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന നിലയിൽ വിശേഷിപ്പിച്ചു.
“ബാബർ അസം ലോകത്തിലെ ഏറ്റവും മികച്ച മൂന്നാം നമ്പർ ബാറ്റ്‌സ്മാനാണ്. അവൻ പാക്കിസ്ഥാനുവേണ്ടി ഓപ്പൺ ചെയ്യരുത്. ടി20യിൽ സയിമും ഹാരിസും റിസ്വാനൊപ്പം ഓപ്പൺ ചെയ്യണം.” ഡൂൾ പറഞ്ഞു. സ്ട്രൈക്ക് റേറ്റിന്റെ അടിസ്ഥാനത്തിലല്ല, ശരാശരിയുടെ അടിസ്ഥാനത്തിലാണ് ടി20 ടീമുകളെ തിരഞ്ഞെടുക്കുന്നത്. സ്ട്രൈക്ക് റേറ്റുകളേക്കാൾ ശരാശരിയാണ് പ്രധാനം,” സൊഹൈൽ വാദിച്ചു.
ക്രിസ് ഗെയ്‌ലോ എബി ഡിവില്ലിയേഴ്‌സോ ആകട്ടെ, ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്റർമാർ, താരതമ്യേന കുറഞ്ഞ സ്‌ട്രൈക്ക് റേറ്റുകളുള്ളവരാണെന്നും എന്നാൽ ഉയർന്ന ശരാശരിയുള്ളവരാണെന്നും സൊഹൈൽ പറഞ്ഞു. ഗെയ്‌ലിന്റെ സ്‌ട്രൈക്ക് റേറ്റ് 158 ഉം ഡിവില്ലിയേഴ്‌സിന്റെ സ്‌ട്രൈക്ക് റേറ്റ് 145 ഉം ആണെന്ന് ഡൂൾ തിരുത്തി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കൻ ബാറ്ററുടെ സ്‌ട്രൈക്ക് റേറ്റ് യഥാർത്ഥത്തിൽ 137 ആണെന്ന് സൊഹൈൽ അവകാശപ്പെട്ടു.
“ബാബറിന്റെ സ്ട്രൈക്ക് റേറ്റ് എന്താണ്?” ചോദ്യത്തിന് പൂർണ്ണമായി ഉത്തരം നൽകാത്ത സൊഹൈലിനോട് ഡൂൾ ചോദിച്ചു. മുൻ പാകിസ്ഥാൻ താരം എന്തായാലും അതിനുള്ള ഉത്തരം നൽകിയില്ല.
Aamer Sohail and Simon Doull during commentary. Average vs strike-rate 🔥🔥 #AFGvPAK pic.twitter.com/bQuqUtjjrb
— Farid Khan (@_FaridKhan) March 27, 2023
Read more