ഈ സീസൺ പ്രീമിയർ ലീഗ് രണ്ടാം പാദത്തിൽ വിജയ ട്രാക്കിൽ ഏതാണ് മോഹിക്കുന്ന ഒരു ടീമാണ് ഡൽഹി ക്യാപിറ്റൽസ്. സ്ഥിരത ഇല്ലാത്തപ്രകടനം നടത്തുന്നതാണ് ടീമിന് ഇപ്പോൾ ഭീക്ഷണി ആയിരിക്കുന്നത്. എന്നാൽ വിജയവഴിയിൽ എത്തണമെങ്കിൽ ഡൽഹിക്ക് വേണ്ട ഒരു ഗുണത്തെക്കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
“ക്യാപ്റ്റൻ ഋഷഭ് പന്ത് ബാറ്റുമായി മുന്നിൽ നിന്ന് നയിക്കണം. പന്ത് ഇതുവരെ കഴിവിന്റെ പകുതി പോലും പ്രകടനം പുറത്തെടുത്തിട്ടില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് 37.60 ശരാശരിയിലും 154.10 സ്‌ട്രൈക്ക് റേറ്റിലും 188 റൺസാണ് 24-കാരൻ നേടിയത്. ഇതുവരെ ഒരു അർധസെഞ്ചുറി തികച്ചിട്ടില്ല, ഉയർന്ന സ്‌കോർ 44 ആണ്.”
“ഓപ്പണർമാർ എത്ര കാലം ടീമിനെ മുന്നോട്ട് കൊണ്ടുപോകും ? അവർ പുറത്തായാൽ പന്താണ് ഉത്തരവാദിത്വം കാണിക്കേണ്ടത്. ഇതുവരെ പന്തിന്റെ ട്രൈലെർ മാത്രമാണ് നമ്മൾ കണ്ടത്. യഥാർത്ഥ പടം ഇതുവരെ കാണാൻ പറ്റിയിട്ടില്ല.”
Read more
ഓപ്പണറുമാരായ വാർണർ, പന്ത് എന്നിവരുടെ മികവാണ് പലപ്പോഴും ഡൽഹിയെ രക്ഷിക്കുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഇനിയുള്ള മത്സരങ്ങളിലെ ജയം പ്രധാനമാണ്.